Posts

കിന്നരിമൈന

Image
കിന്നരിമൈന .  ഇംഗ്ലീഷ്: Jungle Myna, ശാസ്ത്രീയനാമം:Acridotheres fuscus. ഒറ്റ നോട്ടത്തിൽ  നാട്ടുമൈനയെ  പോലെ തന്നെ തോന്നുമെങ്കിലും, അല്പമൊരു വലിപ്പക്കൂടുതലും, കുറെക്കൂടെ ചാരനിറം കലർന്ന ദേഹവും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചർമ്മത്തിന്റെ അഭാവവും നെറ്റിയിലെ ചെറിയുരു ശിഖയും നാട്ടുമൈനയിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കും.  ദക്ഷിണേന്ത്യയിലെ  കാടുകളിൽ ഇവ സാധാരണയയി കാണപ്പെടുന്നു. കൊക്കിന്റെയും നെറ്റിയ്ക്കുമിടയിൽ ഒരു കിന്നരിയുണ്ട് .പറക്കുമ്പോൾ ചിറകിലും വാലിലും വെള്ള വരപോലെ കാണാം . മാടത്ത എന്ന പേരിൽ നാട്ടു പ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കും.

മൈന (ഉണ്ണിയെത്തി)

Image
ഒരു ചെറിയ  പക്ഷിയാണ്   നാട്ടുമൈന .  മൈനയുടെ വലിപ്പം സാധാരണയായി 23സെ.മീ. മുതൽ 26 സെ.മീ. വരെയാണ്. നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ സമൃദ്ധമായി കാണാൻ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്‌, വാൽ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയർ, പിൻ‌ഭാഗം, എന്നിവ വെളുപ്പുമാണ്.കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളിൽ പടർന്നു കിടക്കുന്ന മഞ്ഞത്തോൽ നാട്ടുമൈനയെ തിരിച്ചറിയാൻ സഹായിക്കും. പറക്കുമ്പോൾ ചിറകിലുള്ള വെളുത്ത പുള്ളികൾ ഒരു വര പോലെ കാണാം. ഒരോ കാലും മാറി മാറി വെച്ച് നടക്കുകയാണ് ചെയ്യുക. നടക്കുമ്പോൾ ശരീരം ഒരോ ഭാഗത്തേയ്ക്ക് ചെരിയും. മിശ്രഭുക്കാണ്. അവ പ്രാണികളും പഴങ്ങളും കഴിക്കുന്നു. മറ്റുപേരുകൾ: കവളംകാളി, ചിത്തിരക്കിളി, കാറാൻ, ഉണ്ണിയെത്തി

ഈറ്റപൊളപ്പൻ

Image
ഈറ്റപൊളപ്പൻ , ഇംഗ്ലീഷിലെ പേര്  Blyth's Reed Warbler  എന്നാണ്. ശാസ്ത്രീയ നാമം  Acrocephalus dumetorum  എന്നുമാണ്. ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ  എഡ്വാർഡ് ബ്ലിത്തിന്റെ  ബഹുമാനാർത്ഥമാണ് ഈ പേര്.  ഇവതണുപ്പുകാലത്ത്  ഭാരതം ,  ശ്രീലങ്ക  എന്നിവിടങ്ങളീലേക്ക്  ദേശാടനം  നടത്താറുണ്ട്. ചപ്പുചവറുകളിലാണ് സാധാരണ കാണുന്നത്. ചതുപ്പുകളിൽ ഇവയെ കാണാറില്ല. പ്രാണികളും ചെറുപഴങ്ങളുമാണ് ഭക്ഷണം ഇവ  ഏഷ്യ ,  യൂറോപ്പിന്റെ  കിഴക്കേ അറ്റം എന്നിവിടങ്ങളിലാണ് പ്രജനനം നടത്തുന്നത്. കുറ്റിച്ചെടികൾക്കിടയിലാണ് കൂടു് ഉണ്ടാക്കുന്നത്. 4-6 വരെ മുട്ടകളിടും. 12.5 സെ.മീ മുതൽ 14 സെ.മീ വരെ നീളാം കാണും. മുകൾ വശം തവിട്ടുകലർന്ന കറുപ്പുനിറം. അടിവശം നരച്ചതാണ്. പൂവനും പിടയും കാഴ്ചയിൽ ഒരുപോലെയാണ്.

ഇളംപച്ച പൊടിക്കുരുവി

Image
ഇന്ത്യ  മുതൽ  യൂറോപ്പ്  വരെ കാണാറുള്ള ഒരു ചെറിയ പക്ഷിവംശമാണ്  ഇളം‌പച്ച പൊടിക്കുരുവി  (Phylloscopus trochiloides). ഇന്ത്യയിൽ കണ്ടുവരുന്ന ഇളം പച്ച പൊടിക്കുരുവികൾ  ദേശാടനം  ചെയ്യാറുണ്ട്.  കേരളത്തിൽ  ഇവ ഇലക്കുരുവി, ചിലപ്പൻ കുരുവി, പച്ചിലക്കുരുവി എന്നൊക്കെയും അറിയപ്പെടുന്നു. ഈ ചെറിയ പക്ഷിയുടെ പുറം മഞ്ഞ കലർന്ന ഇളം‌പച്ച നിറമാണ്. അടിഭാഗം മുഷിഞ്ഞ വെള്ളനിറമായിരിക്കും. കറുപ്പുനിറത്തിൽ നീട്ടിയെഴുതിയ കണ്ണിനുമുകളിൽ മഞ്ഞയും വെള്ളയും കലർന്ന നിറത്തിൽ പുരികം പോലുള്ള അടയാ‍ളമുണ്ട്. പൂട്ടിയ ചിറകുകളിൽ വെള്ള നിറത്തിൽ കുത്തനെ പാടുകാണാം. ചുണ്ടിനും കാലിനും മങ്ങിയ തവിട്ടു നിറമാണ്. ഇറാൻ ,  പടിഞ്ഞാറൻ സൈബീരിയ ,  കാശ്മീർ  മുതലായ പ്രദേശങ്ങളിൽ നിന്നും ഈ പക്ഷികൾ സാധാരണ കേരളത്തിലോട്ടും തിരിച്ചും ദേശാടനം നടത്തുന്നു.  ഒക്ടോബർ  തുടക്കം മുതൽക്കെ ഈ പക്ഷികളെ കേരളത്തിൽ കാണാം.  ഏപ്രിൽ  പകുതിയാകുമ്പോൾ മടങ്ങിപോയിരിക്കും. ഈ പക്ഷികൾ കേരളത്തിൽ കൂടുകെട്ടാറില്ല. പൊള്ളയായ മരത്തടിക്കുള്ളീൽ എട്ടുകാലിവലപോലുള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ച് 4 സെന്റിമീറ്ററിൽ ത...

ഇരട്ടത്തലച്ചി

Image
നാട്ടുബുൾബുളുകളുടെ‍  വർഗ്ഗത്തിൽ പെടുന്ന പക്ഷിയാണ്  ഇരട്ടത്തലച്ചി .  ഇംഗ്ലീഷ്: Red-whiskered Bulbul  കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുൾബുൾ ഇരട്ടത്തലച്ചി ആണ്. 6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങൾ‍ പുറപ്പെടുവിക്കാറുണ്ട്. ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം. ജനുവരി മുതൽ ഒക്ടോബർ വരെയാണ് പ്രജനന കാലം. ചെറിയ പൊന്തകളിൽ കോപ്പയുടെ ആകൃതിയിൽ കൂടു പണിയുന്നു. വീട്ടിനകത്തും ഇവ കൂടു പണിയാറുണ്ട്. ഇത്തരം കൂടുകൾ മനുഷ്യർ പരിശോധിക്കുന്നതിൽ ഇവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. മനുഷ്യസാമിപ്യം കൂടുതൽ സുരക്ഷിതത്വം നൽകുന്നു എന്ന മട്ടിലാണിവയുടെ പെരുമാറ്റം. നാല്-അഞ്ചു മുട്ടകളാണ് സാധാരണ ഇടാറ്‌. പമ്പരത്തിന്റെ ആകൃതിയിൽ നല്ല ...

ഇന്ത്യൻ മഞ്ഞക്കിളി

Image
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും   മദ്ധ്യേഷ്യയിലും  കണ്ടുവരുന്ന ഒരിനം  ഒറിയോൾ പക്ഷിയാണ്   മഞ്ഞക്കിളി  (ഇംഗ്ലീഷ്: Indian Golden Oriole, ശാസ്ത്രീയനാമം:  Oriolus kundoo ). ഈ പക്ഷികളെ മുമ്പ്  യൂറേഷ്യൻ മഞ്ഞക്കിളിയുടെ  ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും, ഇന്ന് രൂപത്തിന്റെയും നിറത്തിന്റെയും ശബ്ദത്തിന്റെയും വ്യത്യാസത്തിന്റെ വെളിച്ചത്തിൽ രണ്ടും ഒന്നല്ലെന്ന് കണക്കാക്കുന്നു . യൂറേഷ്യൻ മഞ്ഞക്കിളികളിൽ നിന്നും വ്യത്യസ്തമായി ആൺകിളികളുടെ മുഖത്തെ കറുത്ത പട്ട കണ്ണിനു പിറകിലേയ്ക്കും നീണ്ടിരിക്കും. മഞ്ഞക്കിളികൾ ഭാഗികമായി ദേശാടകരാണ്, ഇവ പ്രധാനമായും  പാകിസ്താൻ ,  ഉസ്ബെക്കിസ്താൻ ,  തുർക്‌മെനിസ്ഥാൻ ,  കസാഖ്സ്താൻ ,  കിർഗിസ്താൻ ,  തജിക്കിസ്ഥാൻ ,  അഫ്ഗാനിസ്ഥാൻ ,  നേപ്പാൾ ,  ഇന്ത്യ ,  ശ്രീലങ്ക  എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ഉത്തരേന്ത്യയിൽ കണ്ടുവരുന്നവ മിക്കവാറും സ്ഥിരവാസികളാണെങ്കിലും,  കേരളത്തിൽ , പൊതുവേ ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നവ ശീതബാധിത പ്രദേശങ്ങളിൽ നിന്ന് തണുപ്പുകാലം ചിലവഴിക്കാനെത്തുന്നവയാണ് . യൂറേ...

ഇണകാത്തേവൻ

Image
നാട്ടുബുൾബുളിന്റെ  വലിപ്പമുള്ള ഒരിനം  പക്ഷിയാണ്  ഇണകാത്തേവൻ  (Ashy Swallow Shrike --  Artamus fuscus .) ചാരനിറത്തിലെ മുകൾഭാഗവും അല്പം കൂടി ഇരുണ്ട തലയും പൃഷ്‌ഠഭാഗത്ത് വെളുപ്പു കലർന്ന നിറവും പിങ്ക് കലർന്ന  ചാരനിറത്തിലെ മാറും അടിഭാഗവും കുറിയ വാലറ്റത്ത് വെളുപ്പു നിറവും ഉള്ള ചെറിയ തൂവൽപ്പക്ഷികളാണ് ഇവ. ഇവയുടെ കാലുകൾ കുറിയതും കറുത്ത നിറത്തോടു കൂടിയവയുമാണ്‌. വാലറ്റം ചതുരാകൃതിയിലുള്ളതും ചിറകുകൾക്ക് വളവുള്ളതുമാണ്‌. ഇലക്ട്രിക് കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം. തെക്കേ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരാറുള്ളത്. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ, തായ്ലാൻഡ്, ചൈന, നേപ്പാൾ, മാലി ദ്വീപ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ ധാരാളമായി കാണാം. ഇവ കൂട്ടമായാണ് ഇരതേടുന്നതും വിശ്രമിക്കുന്നതും അന്തിയുറങ്ങുന്നതും. ചെറു പ്രാണികളെ പറന്നു നിന്നു തന്നെ പിടിക്കുകയും അവയെ കാലുകളിൽ ഇറുക്കിപിടിച്ചുകൊണ്ട് പറക്കുമ്പോൾ തന്നെ ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്. മുരിക്കിന്റെ തേൻ ഇവയുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്‌. മാർച്ച് മുതൽ ജൂൺ വരെയാണ് പ്രജനന കാലം. തെങ്ങിലും പനയിലും ചെറിയ കപ്പുപോ...