ഇളംപച്ച പൊടിക്കുരുവി

ഇന്ത്യ മുതൽ യൂറോപ്പ് വരെ കാണാറുള്ള ഒരു ചെറിയ പക്ഷിവംശമാണ് ഇളം‌പച്ച പൊടിക്കുരുവി (Phylloscopus trochiloides). ഇന്ത്യയിൽ കണ്ടുവരുന്ന ഇളം പച്ച പൊടിക്കുരുവികൾ ദേശാടനം ചെയ്യാറുണ്ട്. കേരളത്തിൽ ഇവ ഇലക്കുരുവി, ചിലപ്പൻ കുരുവി, പച്ചിലക്കുരുവി എന്നൊക്കെയും അറിയപ്പെടുന്നു.ഈ ചെറിയ പക്ഷിയുടെ പുറം മഞ്ഞ കലർന്ന ഇളം‌പച്ച നിറമാണ്. അടിഭാഗം മുഷിഞ്ഞ വെള്ളനിറമായിരിക്കും. കറുപ്പുനിറത്തിൽ നീട്ടിയെഴുതിയ കണ്ണിനുമുകളിൽ മഞ്ഞയും വെള്ളയും കലർന്ന നിറത്തിൽ പുരികം പോലുള്ള അടയാ‍ളമുണ്ട്. പൂട്ടിയ ചിറകുകളിൽ വെള്ള നിറത്തിൽ കുത്തനെ പാടുകാണാം. ചുണ്ടിനും കാലിനും മങ്ങിയ തവിട്ടു നിറമാണ്.


ഇറാൻപടിഞ്ഞാറൻ സൈബീരിയകാശ്മീർ മുതലായ പ്രദേശങ്ങളിൽ നിന്നും ഈ പക്ഷികൾ സാധാരണ കേരളത്തിലോട്ടും തിരിച്ചും ദേശാടനം നടത്തുന്നു. ഒക്ടോബർ തുടക്കം മുതൽക്കെ ഈ പക്ഷികളെ കേരളത്തിൽ കാണാം. ഏപ്രിൽ പകുതിയാകുമ്പോൾ മടങ്ങിപോയിരിക്കും. ഈ പക്ഷികൾ കേരളത്തിൽ കൂടുകെട്ടാറില്ല. പൊള്ളയായ മരത്തടിക്കുള്ളീൽ എട്ടുകാലിവലപോലുള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ച് 4 സെന്റിമീറ്ററിൽ താഴെ വ്യാസമുള്ള ഗോളാകൃതിയുള്ള കൂടുകൾ ഉണ്ടാക്കുന്നു.



കേരളത്തിലുള്ള ആദ്യകാലങ്ങളിൽ സദാസമയവും മരങ്ങളിലൂടെ ചാടിനടക്കുന്ന ഈ ചെറിയ പക്ഷികളെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. അതേസമയം ‘റ്റ്രൂരിറ്റ്’ എന്നോ മറ്റൊ ഉച്ചരിക്കാവുന്ന ഇവയുടെ ശബ്ദം കേൾക്കാനും സാധിക്കും. ഉയരമുള്ള മരങ്ങളിലാവും അപ്പോഴുണ്ടാവുക. ഓരോ പക്ഷിയും തങ്ങൾക്ക് ഇരതേടാനും ചേക്കേറാനുമുള്ള അതിർത്തികൾ തീർക്കാനുള്ള തിരക്കായിരിക്കും അപ്പോൾ. ചില്ലറകൊത്തുകൂടലും തർക്കങ്ങളും ആ സമയം ഉണ്ടാവാറുണ്ട്. റ്റ്രൂരിറ്റ് എന്ന ശബ്ദ്രം തങ്ങളുടെ വാസസ്ഥലത്ത് മറ്റാരും കേറരുതെന്ന അറിയിപ്പാണ്. അതിർത്തികൾ നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞാൽ പൊടിക്കുരുവികളെ ചെറിയ മരങ്ങളിലും കാണാം.



എയർഗൺ പോലുള്ള ചെറിയ തോക്കുകൾ ഉപയോഗിക്കുന്ന നാട്ടുവേട്ടക്കാരാണ് മിക്കവാറും എല്ലായിനം കുരുവികളുടേയും അന്തകർ. ഇളം പച്ച പൊടിക്കുരുവിയും ഈ വെല്ലുവിളി നേരിടുന്നു. എല്ലാ ദേശങ്ങളിലും പൊടിക്കുരുവികൾ വേട്ടയാടലിനിരയാകാറുണ്ട്. മൂവായിരമോ നാലായിരമോ കിലോമീറ്ററുകൾ നീളുന്ന ദേശാടനം വേട്ടയാടൽ മൂലം മിക്കതും അതിജീവിക്കാറില്ല. കാലാവസ്ഥാ വ്യതിയാനങ്ങളും, ആവാസവ്യവസ്ഥയുടെ നാശവും ജീവിയുടെ അതിജീവനം അസാദ്ധ്യമാക്കുന്ന മറ്റുകാരണങ്ങളാണ്. എന്നിരുന്നാലും വംശനാശഭീഷണി വളരെ കുറവായ ജീവിയായാണ് ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ ഈ ജീവിയെ കുറിച്ചിരിക്കുന്നത്.


Comments

Popular posts from this blog

കമ്പിവാലൻ കത്രിക

കതിർവാലൻ കുരുവി

ഓലഞ്ഞാലി