ഇന്ത്യൻ മഞ്ഞക്കിളി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മദ്ധ്യേഷ്യയിലും കണ്ടുവരുന്ന ഒരിനം ഒറിയോൾ പക്ഷിയാണ് മഞ്ഞക്കിളി (ഇംഗ്ലീഷ്: Indian Golden Oriole, ശാസ്ത്രീയനാമം: Oriolus kundoo). ഈ പക്ഷികളെ മുമ്പ് യൂറേഷ്യൻ മഞ്ഞക്കിളിയുടെ ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും, ഇന്ന് രൂപത്തിന്റെയും നിറത്തിന്റെയും ശബ്ദത്തിന്റെയും വ്യത്യാസത്തിന്റെ വെളിച്ചത്തിൽ രണ്ടും ഒന്നല്ലെന്ന് കണക്കാക്കുന്നു. യൂറേഷ്യൻ മഞ്ഞക്കിളികളിൽ നിന്നും വ്യത്യസ്തമായി ആൺകിളികളുടെ മുഖത്തെ കറുത്ത പട്ട കണ്ണിനു പിറകിലേയ്ക്കും നീണ്ടിരിക്കും. മഞ്ഞക്കിളികൾ ഭാഗികമായി ദേശാടകരാണ്, ഇവ പ്രധാനമായും പാകിസ്താൻ, ഉസ്ബെക്കിസ്താൻ, തുർക്മെനിസ്ഥാൻ, കസാഖ്സ്താൻ, കിർഗിസ്താൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ഉത്തരേന്ത്യയിൽ കണ്ടുവരുന്നവ മിക്കവാറും സ്ഥിരവാസികളാണെങ്കിലും, കേരളത്തിൽ, പൊതുവേ ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നവ ശീതബാധിത പ്രദേശങ്ങളിൽ നിന്ന് തണുപ്പുകാലം ചിലവഴിക്കാനെത്തുന്നവയാണ്.
യൂറേഷ്യൻ മഞ്ഞക്കിളിയോടു വളരെ സാദൃശ്യമുള്ളവയെങ്കിലും വാലിലെ കൂടിയ മഞ്ഞക്കളറും കണ്ണിലും കൊക്കിലുമുള്ള ചുവപ്പ് നിറത്തിന്റെ മങ്ങലും പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്. ആൺകിളിയുടെ കറുത്ത കൺപട്ട കണ്ണിനു പിന്നിലേയ്ക്കും നീണ്ടിരിക്കും, ചിറകുകൾ കറുത്തനിറത്തോടുകൂടിയവയും, വശങ്ങളിൽ കൈക്കുഴപോലെ മഞ്ഞ ഭാഗങ്ങളുള്ളവയുമായിരിക്കും. പെൺ മഞ്ഞക്കിളിയുടെ അടിഭാഗത്തെ വരകൾ യൂറേഷ്യൻ പെൺമഞ്ഞക്കിളിയുടെ അടിഭാഗത്ത് കാണാനാവുന്നവയിലും വ്യക്തമായിരിക്കും. യൂറോപ്യൻ ജാതിയുടെയത്ര ചിറകകലവും ഇന്ത്യൻ മഞ്ഞക്കിളിക്കുണ്ടാകാറില്ല.
വടക്ക് പഴയ സോവിയറ്റ് യൂണിയൻ ഭാഗമായിരുന്ന മദ്ധ്യേഷ്യൻ രാജ്യങ്ങളിലും ബലൂചിസ്ഥാനിൽ തുടങ്ങി അഫ്ഗാനിസ്ഥാൻ വഴി നേപ്പാൾ വരെയുള്ള ഹിമാലയപ്രദേശങ്ങളിലും ഇന്ത്യയിലും ഇവയെ കാണാം. ഉത്തരേന്ത്യൻ വാസികൾ മിക്കവാറും സ്ഥിരവാസികളാണ്. ദക്ഷിണേന്ത്യയിൽ കണ്ടെത്താനാവുന്നവ മിക്കവാറും ഉത്തരദിക്കുകളിൽ നിന്നും ശീതകാലത്ത് ദേശാടകരായി എത്തുന്നവയാണെങ്കിലും അപൂർവ്വം സ്ഥിരവാസികളുമുണ്ട്. ശ്രീലങ്കയിലും തണുപ്പുകാലത്ത് ചിലവയെത്താറുണ്ട്. എന്നാൽ മാലദ്വീപുകളിൽ നിന്നും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.മഞ്ഞക്കിളികൾ മിക്കവാറും, തുറസ്സായ ഇലപൊഴിയും വനങ്ങൾ, അർദ്ധ നിത്യഹരിതവനങ്ങൾ, മരപ്രദേശങ്ങൾ, വനാതിർത്തികൾ, കണ്ടൽക്കാടുകൾ, അവിടവിടെ മരങ്ങളുള്ള തുറസ്സായ പ്രദേശങ്ങൾ, ഉദ്യാനങ്ങൾ, തോട്ടങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ വസിക്കുന്നു.
മഞ്ഞക്കിളികൾ പൊതുവേ പഴങ്ങൾ, പൂന്തേൻ, ഷഡ്പദങ്ങൾ എന്നിവയാണ് ഭക്ഷണമാക്കുന്നത്. അധിനിവേശ സസ്യമായ കൊങ്ങിണി (Lantana camara) അടക്കമുള്ള വിത്തുവഴി പ്രത്യുത്പാദനം ചെയ്യുന്ന സസ്യങ്ങളുടെ വിതരണവും ഇവ നടത്തുന്നു[. ദക്ഷിണേന്ത്യയിലെ പറക്കും ഓന്തിനെ (Draco dussumieri) ഇവ വേട്ടയാടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പറക്കൽ കണ്ടാൽ വീഴാൻപോകുന്നതാണെന്ന് തോന്നുമെങ്കിലും ശക്തമാണ്, പറക്കലിനു മണിക്കൂറിൽ 40 കി.മീ. വേഗത രേഖപ്പെടുത്തിയിട്ടുമുണ്ട്. ജലത്തിലേക്ക് പറന്നിറങ്ങി കുളിക്കുന്നത് കണ്ടുവരുന്നു. ഗുജറാത്തിൽ നിന്ന് മോതിരമിട്ട് വിട്ട ഒരെണ്ണത്തെ ഒമ്പത് വർഷത്തിനു ശേഷം തജികിസ്താനിൽ നിന്നും കണ്ടെത്തുകയുണ്ടായിട്ടുണ്ട്
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് പ്രത്യുത്പാദനകാലഘട്ടം. കൂട്, ഒരു കൊമ്പിന്റെ അറ്റത്തുള്ള കവരത്തിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയൊരു കോപ്പ പോലെയുണ്ടാവും. മിക്കപ്പോഴും ആനറാഞ്ചി പക്ഷിയുടെ കൂടുകളുടെ സമീപത്തായിട്ടായിരിക്കും കൂടുകൾ സ്ഥാപിക്കുക. ചുവന്നതോ, തവിട്ടോ, കറുപ്പോ പുള്ളികളുള്ള രണ്ടോ മൂന്നോ വെളുത്ത മുട്ടകളാവും സാധാരണ ഉണ്ടാവുക. കൂടുണ്ടാക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും പ്രാപ്പിടിയനിൽ നിന്നും കാക്കകളിൽ നിന്നുമൊക്കെ കൂട് പ്രതിരോധിക്കുന്നതും മാതാപിതാക്കൾ ഒന്നിച്ചാണ്.വിവിധ ഒറിയോൾ ജാതികളിൽ കണ്ടുവരുന്ന ഒരു രക്തപരാദം (Haemoproteus orioli) ഈ ജാതിയിൽ നിന്നാണ് പടർന്നതെന്ന് പറയപ്പെടുന്നുണ്ട്,പകർത്തിയത് മറ്റുള്ളവയും ആയേക്കാനിടയുണ്ട്.

Comments
Post a Comment