അസുരത്താൻ
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു ചെറുപക്ഷിയാണ് അസുരത്താൻ. ഈ പക്ഷിയുടെ ശാസ്ത്രീയനാമ. ടെഫ്രോഡോർണിസ് പോണ്ടിസെറിയാനസ് എന്നാണ്. ബുൾബുളിനെക്കാളും ചെറിയ ഈ പക്ഷി കോർവിഡെ കുടുംബത്തിൽപ്പെടുന്നു.
ചാരം കലർന്ന തവിട്ടുനിറമാണ് ഇവയ്ക്ക്; പുരികത്തിനു വെള്ളനിറമാണ്; കറുത്ത ഒരു കൺപട്ടയുമുണ്ട്. ഇവയുടെ നീളംകുറഞ്ഞ വാലിന്റെ ഇരുവശത്തും രണ്ടു വെള്ളത്തൂവലുകൾ കാണപ്പെടുന്നു.
ഇണകളായാണ് സാധാരണ കാണപ്പെടുന്നതെങ്കിലും അഞ്ചും ആറും അടങ്ങിയ ചെറുകൂട്ടങ്ങളായും കാണാറുണ്ട്. കുറ്റിക്കാടുകൾ, ഉദ്യാനങ്ങൾ, വീട്ടുവളപ്പുകൾ എന്നിവിടങ്ങളിൽ സുലഭമാണ്. 500 മീറ്റർ ഉയരംവരെയുള്ള മലഞ്ചരിവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാം.
മരച്ചില്ലകളിലാണ് ഇവ കൂടുതൽ സമയവും കഴിച്ചുകൂട്ടുന്നത്; വളരെ അപൂർവമായേ നിലത്തിറങ്ങി ആഹാരം തേടാറുള്ളു. ഇലക്കൂട്ടങ്ങളിലുള്ള പുഴുക്കളും ചെറുജീവികളുമാണ് പ്രധാന ആഹാരം. കൂട്ടങ്ങളായാണ് ഇവ ഇരതേടുന്നത്. മഴക്കാലാരംഭത്തിനു തൊട്ടുമുൻപ് ഇവ കൂടുകെട്ടുന്നു;
കൂട് വളരെ ചെറുതായിരിക്കും. വളരെ നേരിയ നാരുകളെ ചിലന്തിവലകൊണ്ട് മരക്കൊമ്പുകളിൽ ഉറപ്പിച്ച് ഒരു കോപ്പയുടെ ആകൃതിയിലാക്കിയാണ് കൂട് നിർമ്മിക്കുന്നത്. കൂടിനു മുകളിലും വശങ്ങളിലും ഒക്കെ ചിലന്തിവല പിടിപ്പിച്ചിരിക്കുന്നതിനാൽ മരക്കൊമ്പും കൂടും തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ്. മുട്ടയിട്ട് കുഞ്ഞു വിരിഞ്ഞിറങ്ങിക്കഴിഞ്ഞാൽ വളരെ ശ്രദ്ധയോടുകൂടിയ പരിചരണമാണ് ഇവ കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

Comments
Post a Comment