ഓലഞ്ഞാലി

കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie orIndianTreepie).ഈപക്ഷിയെ ഇന്ത്യയിലൊട്ടാകെയും ബർമ്മയിലും ലാവോസിലും തായ്‌ലാന്റിലും കണ്ടുവരാറുണ്ട്.കേരളത്തിൽപലയിടങ്ങളിലും ഓലേഞ്ഞാലിഓലമുറിയൻപുകബ്ലായിപൂക്കുറുഞ്ഞിപ്പക്ഷികുട്യൂർളിപ്പക്ഷികോയക്കുറുഞ്ഞികാറാൻ, ചെലാട്ടി കീരിയാറ്റഎന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.


ഏകദേശം 18 ഇഞ്ചോളം വരും ഈ പക്ഷിയുടെ വലിപ്പം. ഇതിൽ വാലിനു മാത്രം ഏതാണ്ട്‌ 12 ഇഞ്ചോളം നീളം കാണും. മുകൾ ഭാഗത്തുള്ള രണ്ടു തൂവലുകൾക്കു മാത്രമേ ഇത്രയും നീളമുള്ളു. മറ്റു തൂവലുകൾ ക്രമേണ നീളം കുറഞ്ഞു വരുന്നു. ഇതിനാൽ ഇവ വാലു വിടർത്തുമ്പോൾ വാലിന് ഒരു ത്രികോണാകൃതിയാണുള്ളത്. തലയും കഴുത്തും മാറിടവും കറുപ്പു നിറം. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറം. ചിറകിനരികിൽ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിൻറെ തുമ്പും അടിഭാഗവും കറുപ്പ്, മുകൾഭാഗം വെള്ള.


ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. മറ്റു ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. ‘പൂക്രീൻ.. പൂക്രീൻ’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുൻപാണ് പ്രജനനകാലം. കുഞ്ഞുങ്ങളുടെ വാലിലെ കറുത്ത തൂവലുകളുടെ തുമ്പുകളിൽ വെളുത്ത പൊട്ടുകൾ കാണും.
എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാൽ കുളിക്കാൻ യാതൊരു മടിയുമില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളം കണ്ടാൽ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് മഴ നനഞ്ഞ് കുളിക്കുകയാണ് ചെയ്യുക.







Comments

Popular posts from this blog

ചെമ്പോത്ത്

ആറ്റക്കുരുവി

കതിർവാലൻ കുരുവി