ആനറാഞ്ചി പക്ഷി

ഇന്ത്യഇറാൻശ്രീലങ്കചൈനഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കണ്ടു വരുന്ന ഒരു പക്ഷി വർഗ്ഗമാണ് ആനറാഞ്ചി(ശാസ്ത്രീയനാമം:Dicrurus macrocercus). കാക്കപരുന്ത്പ്രാപ്പിടിയൻ, തുടങ്ങി, സ്വന്തം ശരീരവലിപ്പത്തിന്റെ പല ഇരട്ടിയോളം വരുന്ന പല മാംസഭോജി പക്ഷികളെയും കൊത്തി ഓടിക്കാൻ ഇവയ്ക്ക് യാതൊരു ഭയവും ഉണ്ടാവാറില്ല. കാക്കകളെ പ്രത്യേക പ്രകോപനമൊന്നുമില്ലാതെ പിന്നാലെ ചെന്നു കൊത്തി തുരത്തുന്നത് ഈ പക്ഷിയുടെ ഒരു സ്വഭാവ സവിശേഷതയാണ്‌.


സ്വന്തം ശരീരവലിപ്പത്തിന്റെ പലമടങ്ങ് വലിപ്പമുള്ള പക്ഷികളോട് നേർക്കു നേർ പോരാടാൻ വരെ ധൈര്യമുള്ള ഒരു പക്ഷി ആയതിനാൽ അതിശയോക്തി കലർന്ന ആനറാഞ്ചി എന്ന പേര് വിളിക്കുന്നു.ആൺ കിളിയുടെ തൂവലിനു തിളക്കമുള്ള കറുപ്പും. പുറത്തേക്ക് ഇരുവശത്തേക്കും വളയുന്ന നീണ്ട വാലുമാണ്. ഇമ്പമുള്ള പലതരം ശബ്ദങ്ങൾക്കൊപ്പം, മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും ആനറാഞ്ചി സമർത്ഥനാണ്.



നെൽപാടങ്ങളിലും, കായലോര പ്രദേശങ്ങളിലും ഇതിനെ കാണാൻ സാധിക്കും. മനുഷ്യരെ ഭയം ഇല്ലാത്തതിനാൽ എളുപ്പം ഇണങ്ങുകയും ചെയ്യും. ഉയർന്ന കൊമ്പുകളിലോ, ഇലക്ട്രിക് ലൈനുകളിലോ, പൊന്തകൾക്കു മുകളിലോ ഇരുന്ന്, ആ വഴി പറക്കുന്ന ചെറു പ്രാണികൾ, തുമ്പികൾപുൽച്ചാടികൾ തുടങ്ങീയവയെ പറന്നു ചെന്നു പിടിച്ചു തിന്നുകയാണ് പ്രധാന ഭക്ഷണരീതി. നാൽകാലികളുടെ പുറത്തിരുന്നു സവാരി ചെയ്തും ചിലപ്പോൾ ഇവ ഇര തേടാറുണ്ട്. മറ്റു ചെറിയ കിളികളെ ആക്രമിച്ച് ഭക്ഷിക്കുകയും ചെയ്യും.



മാർച്ച് മുതല് ജൂൺ വരെയുള്ള സമയമാണ് ആനറാഞ്ചിയുടെ സന്താനോല്പാദന കാലം. ഉയർന്ന വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ കുഴിഞ്ഞ കൂടുകൂട്ടിയ ശേഷം മൂന്നും നാലും മുട്ടകൾ ഇട്ട് വിരിയിക്കും.മുട്ടകൾക്ക് വെള്ളയോ റോസോ നിറവും, അതിൽ തവിട്ടു നിറത്തിൽ കുത്തുകളും കാണപ്പെടുന്നു. കൂടു കെട്ടുന്ന സമയത്ത് ഇവയുടെ ആക്രമണ സ്വഭാവം വളരെ കൂടുതലായിരിക്കും. എന്നാൽ മൃദുസ്വഭാവമുള്ള പക്ഷികളെ ഇവ ഉപദ്രവിക്കാറില്ലെന്നു മാത്രമല്ല അവ ഇവയുടെ കൂടിനടുത്തായി കൂട് കെട്ടി മറ്റു പക്ഷികളിൽ നിന്ന് സം‌രക്ഷണം ഉറപ്പുവരുത്താറുമുണ്ട്.






Comments

Popular posts from this blog

കമ്പിവാലൻ കത്രിക

കതിർവാലൻ കുരുവി

ഓലഞ്ഞാലി