മുള്ളൻ പന്നി

മുള്ളൻ പന്നി (ശാസ്ത്രീയനാമം: Hystrix indica) ഇന്ത്യയിൽ ഏറ്റവും സാധാരനയായും വലുതുമായ മുള്ളൻപന്നിയാണിത്‌. കനത്ത ശരിരം വെളുപ്പുമുള്ള മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നെറ്റി മുതൽ മദ്ധ്യം വരെ നീളമുള്ള മുള്ളുകൾ നിറഞ്ഞിരിക്കുന്നു. വാൽ അവസാനികുന്നത് കട്ടിയുള്ള ഒരുകൂട്ടം വെള്ളമുള്ളുകളായാണ്. 

തെക്കേ ഇന്ത്യയിൽ (കർണാടകത്തിൻറെയും തമിഴ്നാടിൻറെയും കേരളത്തിൻറെയും പൊതുവായ അതിർത്തിയിൽ കാണുന്നു. ചുവന്ന മുള്ളൻപന്നി (Red Porcupine) എന്ന് വിളിക്കപെടുന്ന ഉപ ഇനത്തിന് മുതുകിൽ തുരുമ്പിൻറെ നിറം കലർന്ന മുല്ലുകളാണ് ഉള്ളത്.മുള്ളൻപന്നി വനതിനരികെയുള്ള വിളകൾ നശിപികുന്നതായും തറനിരപ്പിലുള്ള മരത്തിൻറെ തൊലി തിന്നുന്നതയും ശ്രധിക്കപ്പെട്ടിട്ടുണ്ട്.ഇവയുടെ ശരീരമാസകലം നീണ്ട മുള്ളുകൾ കാണപ്പെടുന്നു. പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽ‌പ്പെട്ടതല്ല ഈ ജീവി. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, 

പൃഷ്ഠം കൊണ്ടാണ്. പിന്നാക്കമോടുകയും പൃഷ്ഠം കൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.അപകടം മനസ്സിലാക്കിയാൽ മുള്ളൻപന്നി പുറത്തെ മുള്ളുകൾ എഴിച്ചുനിർത്തുകയും ഭയപെടുത്തുന്ന രീതിയിൽ വാലിലെ മുള്ളുകൾ കുലുക്കി ശബ്ധമുണ്ടാക്കുകയും ചെയ്യുന്നു. അപകടം ഒഴിഞ്ഞുപോകുന്നിലെങ്കിൽ പുറം തിരിഞ്ഞ് അത് വേഗത്തിൽ ശത്രുവിന് നേരെ കുതികുക്കയും അതിന്റെ മുള്ളുകൾ ശത്രുജീവിയുടെ മാംസത്തിൽ തുളച്ചു കയറ്റുകയും ചെയ്യുന്നു. പുള്ളിപുലികളുടെയും കടുവകളുടെയും ശരിരത്തിൽ മാരകമായ മുറിവുണ്ടാക്കാൻ ഇവയ്ക്ക് കഴിയും എന്നാൽ മറ്റു മൃഗങ്ങൾക്ക് നേരെ മുള്ളൻപന്നി അതിന്റെ മുള്ളുകൾ ഉതിർക്കാറില്ല. പൊതുവെയുള്ള വിശ്വാസം ഇതിനെതിരെയാന്നെങ്കിലും.

ശരിരത്തിന്റെ മൊത്തം നീളം: 60-90 സെ.മീ. തൂക്കം: 11-18 കിലോ.ഇന്ത്യയിൽ എല്ലാ ഇടവുമുള്ള പാറകൾ നിറഞ്ഞ കുന്നിൻചരുവിൽ, തുറസ്സായ ഗ്രാമപ്രേദേശങ്ങളിൽ, ഇലപോഴിയുന്ന വനങ്ങളിൽ, മാളങ്ങളിലും കട്ടിയുള്ള കുറ്റിചെടികൾകിടയിലും പുല്ലുകൾകിടയിലും കഴിയുന്നു.

Comments

Popular posts from this blog

കതിർവാലൻ കുരുവി

ചെമ്പോത്ത്

കമ്പിവാലൻ കത്രിക