ആളചിന്നൻ

ഒരു കടൽപക്ഷിയാണ് ആളച്ചിന്നൻ (Saunders's Tern),ശാസ്ത്രീയ നാമം Sternula saundersiഎന്നുമാണ്.ഇവയെ ബഹറിൻ, ഇറാൻ, ഇസ്രായേൽ, കെനിയ, മഡഗാസ്കർ, പാകിസ്താൻ, ഒമാൻ, സൌദിഅറേബ്യ, ടാൻസാനിയ, യുണൈറ്റഡ്അറബ്മിറേറ്റ്സ്, യെമൻ എന്നിവിടങ്ങളിലും കാണുന്നു.

പേരുസൂചിപ്പിക്കുന്നതുപോലെ ആളവിഭാഗത്തിൽ താരതമ്യേന വലുപ്പംകുറവുള്ള പക്ഷിയാണിത്. പ്രജനനവേഷത്തിൽ വെളുത്ത നെറ്റിയും കറുത്തതലയുമുള്ള ഇവയ്ക്ക് ചെറുതും വെള്ളനിറമുള്ളതുമായ പുരികവും ഉണ്ടാവാറുണ്ട്. കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗത്തും കറുപ്പുനിറമുണ്ടാവും. ചിറകുകളുടെ അറ്റത്തായി (പ്രഥമകളിൽ) കറുപ്പുനിറം കലർന്നതായി കാണാം. കറുത്ത അറ്റമുള്ള മഞ്ഞക്കൊക്കും ഓറഞ്ചുകലർന്ന മഞ്ഞക്കാലുകളുമായിരിക്കും പ്രജനനകാലത്തിവയ്ക്ക്. പ്രജനനേതരകാലത്തെ പക്ഷികളുടെ കൊക്ക്,കാലുകൾ, പിൻകഴുത്ത് എന്നിവ കറുപ്പുനിറമാകും.  ഇന്ത്യയിൽ മുംബൈ കടൽത്തീരങ്ങൾ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെല്ലാംതന്നെ ഇത്തരം പക്ഷികളുടെ പ്രജനനകേന്ദ്രങ്ങളുള്ളതായി റിപ്പോർട്ടുകളുണ്ട്. 

എന്നിരുന്നാലും ഈ വിഭാഗത്തിലെ പക്ഷികൾ കൂടുതലും പ്രജനനം നടത്തുന്നത് കസാഖ്‌സ്താൻ, ഉക്രയിൻ, ജപ്പാൻ, സൗത്ത് കൊറിയ എന്നിവിടങ്ങളിലാണ്. ശ്രീലങ്കയിലും മറ്റു പലദ്വീപുകളിലുമെല്ലാം തന്നെ ഇവയുടെ ഉപജാതികളുള്ളതായും റിപ്പോർട്ടുകളുണ്വെള്ളത്തിൽ ഊളിയിട്ട്‌ മീൻപിടിക്കുന്ന ഇത്തരം പക്ഷികൾ പറക്കുമ്പോൾ ശ്രദ്ധിച്ചാൽ ഇവയുടെ ചിറകടികൾ മറ്റു പക്ഷികളുടേതിനേക്കാൾ വേഗത്തിലാണെന്ന് കാണാം. 

ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് ആളച്ചിന്നൻ പക്ഷികളെ സാധാരണ നമ്മുടെനാട്ടിൽ കാണാറുള്ളത്. കാപ്പാട്, കടലുണ്ടി, കോട്ടപ്പുഴ അഴിമുഖം എന്നിവിടങ്ങളിലെല്ലാം തന്നെ ഇത്തരം പക്ഷികളെ മുമ്പ് കണ്ടെത്തിയിട്ടുണ്ട്.








Comments

Popular posts from this blog

കമ്പിവാലൻ കത്രിക

കതിർവാലൻ കുരുവി

ഓലഞ്ഞാലി