ആൽക്കിളി
'ആൽക്കിളി (ശാസ്ത്രീയനാമം: Psilopogon malabaricus)താടി, തൊണ്ട, നെറ്റി, മുഖം എന്നിവ നല്ല ചുമപ്പാണ്. ശരീരം ആകെ പച്ച. ചിറകുകൾ, പിൻ കഴുത്തുമുതൽ വാലിനറ്റം വരെ കടും പച്ചനിറം. കാലിന് നല്ല ചുമന്ന നിറം.
പശ്ചിമഘട്ടത്തിൽ ഗോവ മുതൽ ദക്ഷിണകേരളം വരെയുള്ള 1200 മീറ്റർ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ഈർപ്പമേറിയ നിത്യഹരിതവനങ്ങളിലാണ് ആൽക്കിളി എന്നറിയപ്പെടുന്ന ഈ പക്ഷികളെ കാണപ്പെടുന്നത്.
ആൽ വർഗ്ഗത്തിൽ പെട്ട വൃക്ഷങ്ങൾ, കാപ്പിച്ചെടി തുടങ്ങിയവയുടെ വിത്തുകളാണു് പ്രിയാഹാരം. സമൃദ്ധമായി ആഹാരം ലഭിക്കുന്നയിടങ്ങളിൽ പ്രാവിനങ്ങൾ, മൈന തുടങ്ങിയ പക്ഷിക്കൂട്ടങ്ങളോടൊപ്പം ഒരുമിച്ചും ഇവയെ കാണാം. ചില സന്ദർഭങ്ങളിൽ ഉറുമ്പ്, ചെറുകീടങ്ങൾ, ഈയാമ്പാറ്റ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ടു്.ജനുവരി മുതൽ മാർച്ചുവരെയാണ് പ്രജനന കാലം.

Comments
Post a Comment