പുള്ളിമാൻ

മാൻ വർഗ്ഗത്തിൽപ്പെടുന്ന സസ്യഭുക്കായ പുള്ളിമാൻ(Axis axis), ഇന്ത്യ , ശ്രീലങ്കനേപ്പാൾ,ബംഗ്ലാദേശ്ഭൂട്ടാൻപാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മരങ്ങൾ ധാരാളമുള്ള കാടുകളിൽ കാണപ്പെടുന്നു. ശരീരത്തിൽ വെള്ള നിറത്തിൽ പുള്ളികളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.


പിങ്ക് നിറത്തിൽ വെളുത്ത പുള്ളികൾ നിറഞ്ഞ തുകലും, രണ്ടര അടിയോളം നീളവും തറയിൽനിന്ന് മൂന്നടിയോളം ഉയരത്തിൽ നിൽക്കുവാനും ഇവയ്ക്ക് കഴിയും. 85 കിലോയോളം തൂക്കവുമുണ്ട്. ആൺ മാനുകൾക്ക് പെൺ മാനുകളേക്കാൾ തൂക്കമുണ്ടാകും. 8 മുതൽ 14 വർഷം വരെ ജീവിതകാലയളവും കാണുന്നു.തുറസ്സായ പുൽമേടുകളിലുംഅർദ്ധ നിത്യഹരിത വനങ്ങളിലും കൂട്ടമായി ഇവയെ കാണപ്പെടുന്നു. ഇവയെ കൂടുതൽ എണ്ണത്തിൽ കാണാൻകഴിയുന്നത്ഇന്ത്യൻവനാന്തരങ്ങളിൽനീളമുള്ള പുല്ലുകളും കുറ്റിച്ചെടികളും സുലഭമായ പ്രദേശങ്ങളിലാണ്. കുറുക്കൻപുലികടുവസിംഹം എന്നിവ ഇവയെ പ്രധാനമായും ഭക്ഷണത്തിനായ് വേട്ടയാടുന്നു. വേട്ടയാടലിൽ നിന്നും ഇവ ഓടിയാണ് രക്ഷപ്പെടുന്നത്,




ഇവയ്ക്ക് 65 km/h വേഗത്തിൽ ഓടാൻ കഴിയും. നേരിട്ടുള്ള സൂര്യതാപം ഏൽക്കാതിരിക്കാൻ ഇവ മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തിലെ തണൽ ഉപയോഗപ്പെടുത്തുന്നു.


Comments

Popular posts from this blog

കതിർവാലൻ കുരുവി

ചെമ്പോത്ത്

കമ്പിവാലൻ കത്രിക