ഉല്ലമാൻ
നാല് കൊമ്പുകൾ ഉള്ള ഒരിനം മാൻ ആണ് ഉല്ലമാൻ. ഇതിനെ Four-horned antelope എന്നും വിളിക്കുന്നു. ഇതിന്റെ ശാസ്ത്രനാമം Tetracerus quadricornis എന്നാണ്. ഇന്ത്യയിലും നേപ്പാളിലുമാണ് ഇത് പ്രധാനമായി കാണപ്പെടുന്നത്. മൂന്ന് ഉപജാതികളെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
ചെറിയ ഇളം ബ്രൗൺ നിറമുള്ള ആന്റിലോപ്പാണ് ഉല്ലമാൻ (Chowsingha). ചെറുപ്പത്തിൽ ചുവപ്പുനിറമാർന്ന ഇവ പ്രായമാകുംതോറും കൂടുതൽ മഞ്ഞയായി മാറുന്നു. ആണിന് രണ്ടുജോഡി കൊമ്പുകളാണുള്ളത്. മുന്നിലുള്ള ജോഡി വളരെ ചെറുതാണ്. മിനുസമുള്ള ഇതിന്റെ കൊമ്പിൽ മറ്റു ആന്റിലോപ്പുകളിൽ കാണുന്നത്പോലെ വളയങ്ങളില്ല. ഇതിന്റെ ഓരോ കാലിലേക്കും കറുപ്പ് വരകൾ പടർന്നിറങ്ങുന്നതു കാണാം. താഴ്ത്തിയുള്ള ചൂളം പോലെയാണ് 'ചൗസിംഘ' യുടെ ശബ്ദം.എന്നാൽ കേഴമാനെ പോലെ 'കുരയ്ക്കാ'റുമുണ്ട്.
തോൾവരെ പൊക്കം. 55 - 65 സെ. മീ; തൂക്കം : 20 കിലോ.മരുപ്രദേശങ്ങളിലും വരണ്ട ഇലപൊഴിയും കാടുകളിലും കുറ്റിക്കാടുകൾ നിറഞ്ഞതും ഉയർന്നും താഴ്ന്നുമിരിക്കുന്നതായ കുന്നിൻ പ്രദേശങ്ങളോടാണ് കൂടുതൽ താല്പര്യം.പുല്ലും സസ്യങ്ങളുമാണിവ ഭക്ഷിക്കുന്നത്.




Comments
Post a Comment