കുഞ്ഞൻ പാറാൻ

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരിനം പറക്കും അണ്ണാനാണ് കുഞ്ഞൻ പാറാൻ അഥവാ തിരുവിതാംകൂർ പറക്കും അണ്ണാൻ (ശാസ്ത്രീയനാമംPetinomys fuscocapillus). Travancore flying squirrel, എന്നും അറിയപ്പെടുന്നു. വംശനാശം വന്നുവെന്നു കരുതിയിരുന്ന ഇവയെ 100 വർഷത്തെ ഇടവേളയ്ക്കുശേഷം 1989 -ൽ കേരളത്തിൽ നിന്നും വീണ്ടും കണ്ടെത്തി. 78 വർഷത്തിനുശേഷം ശ്രീലങ്കയിലും കാണുകയുണ്ടായി.



 മധ്യശ്രീലങ്കയിലെ നനവാർന്ന പ്രദേശങ്ങളിലേ ഇവയെ കാണാറുള്ളൂ. സിംഹരാജ ഫോറസ്റ്റ് റിസർവിലും ചിലതവണ കണ്ടിട്ടുണ്ട്.ശരീരനീളം 32 സെന്റീമീറ്റർ ആണ്. 25-29 സെന്റീമീറ്ററാണ് വാലിന്റെ നീളം.


2 ഉപസ്പീഷിസുകൾ ആണ് ഉള്ളത്
  • Petinomys fuscocapillus fuscocapillus (Jerdon, 1847) - പശ്ചിമഘട്ടത്തിലും തെക്കേഇന്ത്യയിൽ കാണുന്നവ
  • Petinomys fuscocapillus layardi (Kelaart, 1850) - ശ്രീലങ്കയിൽ കാണുന്നവ
പഴം തിന്നുന്ന രാത്രഞ്ചരന്മാരായ ഇവയെ അപൂർവ്വമായേ കാണാറൂള്ളൂ. മരത്തൊലിയും, കൂമ്പുകളും ഇലകളും ചെറുപ്രാണികളും എല്ലാം ഇവയുടെ ഭക്ഷണമാണ്.


Comments

Popular posts from this blog

കതിർവാലൻ കുരുവി

ചെമ്പോത്ത്

കമ്പിവാലൻ കത്രിക