അസുരപ്പൊട്ടൻ

അസുരപ്പൊട്ടൻനെ ഇംഗ്ളീഷിൽ Bar-winged Flycatcher-shrike എന്ന് അറിയുന്നു. ശാസ്ത്രീയ നാമം "Hemipus picatus" എന്നുമാണ്. ആഫ്രിക്കയിലെ ബുഷ് ഷ്രൈക്ക്മായി അടുത്ത് ബന്ധമുള്ളവയാണ്. തെക്കൻ ഏഷ്യയിൽ ഹിമാലയം മുതൽ ഉപഭൂഖണ്ഡത്തിൽ കിഴക്കുതൊട്ട് ഇന്തോനേഷ്യ വരെയുള്ള കാടുകളിൽ കാണാവുന്നതാണ്. പ്രാണികളാണ് പ്രധാനഭക്ഷണം.




കറുത്ത തലയും കറുത്ത ചിറകുകളും ഉണ്ട്. വെളുത്ത നിറത്തിലുള്ള ശരീരവുമുണ്ട്. രോമങ്ങളെ കൊണ്ട് മൂടിയ മൂക്കുണ്ട്. കൊക്കിന്റെ അറ്റം കൊളുത്തുപോലെയാണ്. വൃക്ഷശിഖരത്തിൽ നിവർന്നാണ് ഇരിക്കുന്നത്. വാൽ കറുത്തതാണ്. വാലിന്റെ അരികിലെ തൂവലുകൾ വെളുത്തതാണ്. നടുവിലുള്ള തൂവലുകളുടെ അറ്റം വെള്ളയാണ്.




ഈ പക്ഷികൾ കൂടുതൽ സമയവും മരങ്ങളിലാണ് ചെലവഴിക്കുക. ഇലക്കൂട്ടങ്ങൾക്കിടയിൽ ഇര തേടി നടക്കുന്നതിനിടയിൽ പക്ഷി കൂടെക്കൂടെ പെട്ടെന്ന് ചുറ്റിപ്പറക്കുകയും, പറക്കുമ്പോൾ അങ്ങിങ്ങു തിരിയുകയും കൂമ്പല് കുത്തുകയും ചെയ്യുക പതിവുണ്ട്. ഈ പക്ഷി ഒരു സ്ഥലത്തിരിക്കുമ്പോൾ കഴുത്തു ചുരുക്കിപ്പിടിച്ചു വാല് തൂക്കിയിട്ട് മുന്നോട്ട് കൂനിക്കൊണ്ടാണിരിക്കുക.




കൂട്ടത്തോടെ ഒന്നിന് പുറകെ ഒന്നായി പറക്കുന്ന സ്വഭാവമുള്ള ഈ പക്ഷികൾ കൂട്ടം പിരിഞ്ഞു പോകാതിരിക്കാനായി കൂടെക്കൂടെ ശബ്‌ദിക്കും."ചിപ്പ്-ചിപ്പ്-ചിപ്പ്" എന്നും "വിരിരി" എന്നും മറ്റുമുള്ള ശബ്ദങ്ങൾക്ക് പുറമെ പ്രജനന കാലത്തു പൂവൻ ചെറിയൊരു പാട്ടും പാടാറുണ്ടത്രേ.





ഭാരതത്തിൽ മാർച്ചു് മുതൽ മേയ് വരെയാണ് കൂടുകെട്ടുന്ന കാലം. ശ്രീലങ്കയിൽ ഇത് ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയാണ്. ഉണങ്ങിയ കമ്പിലാണ് കോപ്പയുടെ ആകൃതിയിലുള്ള കൂടാണ് ഉണ്ടാക്കുന്നത്. 2-3 മുട്ടകളിടും. ആണും പെണ്ണും മാറിമാറി അടയിരിയ്ക്കും. കുട്ടികൾ കണുകളടച്ച് മുഖം കൂടിന്റെ മദ്ധ്യഭാഗത്താക്കി തല അനക്കാതെ മുകളിലേക്ക് പിടിച്ചിരിക്കുന്നതു കണ്ടാൽ മരക്കമ്പാണന്നെ തോന്നു



Comments

Popular posts from this blog

കമ്പിവാലൻ കത്രിക

കതിർവാലൻ കുരുവി

ഓലഞ്ഞാലി