മീൻപിടിയൻ പൂച്ച
മീൻപിടിയൻ പൂച്ച
തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു ഇടത്തരം കാട്ടുപൂച്ചയാണ് മീൻപിടിയൻ പൂച്ച (ഇംഗ്ലീഷ്: fishing cat). 2016 മുതൽ ഇവ ഐയുസിഎൻ ചുവന്നപട്ടികയിൽ വംശനാശഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന പട്ടികയിലുൾപ്പെട്ടവയാണ്.
പരിസരങ്ങളിൽനിന്ന് എളുപ്പത്തിൽ തിരിച്ചറിയാനാവുക ഇവയ്ക്ക്, പുള്ളികളുള്ളതും, മഞ്ഞകലർന്ന തവിട്ടുനിറമുള്ളതുമായ മറ്റു പൂച്ചകളിൽനിന്നും വ്യത്യസ്തമായി, തവിട്ടു നിറത്തിലുള്ള (Olive-brown) രോമക്കുപ്പായമാണുള്ളത്. ഭാരമേറിയ ശരീരവും നീളം കുറഞ്ഞ കാലുകളുമുള്ളവയാണിവ. മുതുകിൽ സമാന്തരമായി കാണുന്ന നീളമേറിയ കറുത്ത പുള്ളികൾ കഴുത്തിലെത്തുമ്പോൾ നെടുകെയുള്ള വരകളുമായി ചേരുന്നു. വിളറിയ കവിളിൽ രണ്ടു കറുത്ത വരകളും. മറ്റു പല ചെറിയ പൂച്ചകളെയും പോലെ മുൻകാലുകളുടെ ഉൾവശത്തു രണ്ട് വരകളുമുണ്ട്. പുലിപൂച്ച, തുരുമ്പൻപൂച്ച, മരുപൂച്ച എന്നിവയുമായി നല്ല സാമ്യമുള്ള ഇവയ്ക്ക് പക്ഷേ, ഒരടിയെങ്കിലും വലിപ്പക്കൂടുതലുണ്ട്. മരപ്പൊത്തുകളിലും ജല സാമീപ്യമുള്ളിടത്തുമാണ് ഇവ താമസിക്കുന്നത്.
പെരുമാറ്റം
ഇന്ത്യയിൽ കാണുന്ന പൂച്ചകളിൽ വച്ച് ജലാശയങ്ങളോട് ഏറ്റവും നന്നായി ഇടപെട്ടു കഴിയുന്ന ഇവ, മീനിനെയും ജലപക്ഷികളെയും പിടിക്കുന്നു. കരയിലെ ചെറിയ ഇരകളെ വേട്ടയാടാനും ഇവ സമർത്ഥരാണ്.
വലിപ്പം
ശരീരത്തിന്റെ മൊത്തം നീളം: 70 സെ. മീ.തൂക്കം: 5.5-8 കിലോആവാസംഅരുവികൾ, തണ്ണീർത്തടങ്ങൾ, ഓക്സ്ബോ തടാകങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, പുഴകൾ തുടങ്ങിയവയുടെ പരിസരങ്ങളിലാണ് മീൻപിടിയൻ പൂച്ചകൾ വസിക്കുന്നത്.പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക മൃഗം ആണ് മീൻപിടിയൻ പൂച്ച
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ് ഈ പൂച്ച






Comments
Post a Comment