പൂച്ച

പൂച്ച
മനുഷ്യർ വളർത്തുന്ന ഒരു അരുമയായ മൃഗമാണ്‌ പൂച്ച (ഇംഗ്ലീഷ്: Cat/House Cat, ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus) എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളർത്തുന്നത്. മനുഷ്യനുമായി ഏകദേശം 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്.[6] 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.
മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ (64 കിലോ ഹേർട്സ് വരെ) പൂച്ചയ്ക്ക് ശ്രവിക്കാനാകും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകൾ അനുസരിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുവാൻ സാധിക്കും. ലളിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്. വിവിധതരത്തിലുള്ള ശബ്ദങ്ങളും പല ശരീര ചലനങ്ങളും ഇവ ആശയവിനിമയത്തിനു വേണ്ടി ഉപയോഗിക്കുന്നു.അമേരിക്കയിലെ കാറ്റ് ജീനോം പ്രൊജക്റ്റ്, മനുഷ്യർക്ക് ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളും പകർച്ചവ്യാധികളും, ജീനുകളുടെ പരിണാമവും എല്ലാം മനസ്സിലാക്കാൻ പൂച്ചയെ പഠനവിധേയമാക്കുന്നു. മാംസാഹാരപ്രിയരായ പൂച്ചക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവു കുറവാണ്. മധുരം തിരിച്ചറിയാനും ഇവക്ക് കഴിവില്ല.
പരിണാമശാസ്ത്രം
നാട്ടുപൂച്ചയും അതിന്റെ പരിണാമത്തിലെ ഏറ്റവും അടുത്തുള്ള വർഗ്ഗമായ കാട്ടു പൂച്ചയും 38 ക്രോമോസോമുകൾ വീതം ഉള്ളവരാണ്. പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള 200 ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പൂച്ചകൾക്കുണ്ടാകുന്ന അസുഖങ്ങളിൽ പലതിനും നിദാനമായ ജനിതകതകരാറുകൾ ഇതിനോടകം ശാസ്ത്രലോകം മനസ്സിലാക്കിക്കഴിഞ്ഞു. രോമങ്ങളുടെ നിറങ്ങൾക്ക് കാരണമായ ജീനുകളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജീനുകളുടെ ചേർച്ചയിലൂടെ വ്യത്യസ്ത ഫീനോടൈപ്പുകൾ ഉണ്ടാകാം. ചില അല്ലേലുകൾ(Alleles) മുടിയുടെ നീളം, നിറം എന്നിവയും വാലിന്റെ വലിപ്പം/വാൽ തന്നെ ഇല്ലാതിരിക്കൽ എന്നിവയെ തീരുമാനിക്കാനുള്ള കഴിവുണ്ടെന്നും പോളിജീനുകൾക്ക് മേല്പറഞ്ഞവയെ സ്വാധീനിക്കാനും ശേഷിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്-ഫ്രെഡെറിക്ക് കാൻസർ റിസർച്ച് ആന്റ് ഡെവലപ്മെറ്റ് സെന്ററിന്റെ (സ്ഥലം: മേരിലാന്റിലുള്ള ഫ്രെഡെറിക്ക്) മേൽനോട്ടത്തിൽ നടക്കുന്ന കാറ്റ് ജീനോം പ്രൊജക്റ്റ്, മനുഷ്യർക്ക് ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളും പകർച്ചവ്യാധികളും, ജീനുകളുടെ പരിണാമവും എല്ലാം മനസ്സിലാക്കാൻ പൂച്ചയെ പഠനവിധേയമാക്കുന്നു.നീലക്കണ്ണുകൾ ഉള്ള എല്ലാ വെളുത്ത പൂച്ചകളും ബധിരർ ആണെന്നുള്ള ഒരു അന്ധവിശ്വാസം നിലവിലുണ്ട്. അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്. എന്നാൽ നീലക്കണ്ണുകളുള്ള അധികം പൂച്ചകൾക്കും നന്നായിത്തന്നെ ചെവി കേൾക്കാൻ സാധിക്കും. എന്നാൽ, വെള്ളനിറമുള്ള പൂച്ചകളിൽ, നീലക്കണ്ണുകൾ ഉള്ള പൂച്ചകൾക്ക് മറ്റ് നിറങ്ങൾ കണ്ണിനുള്ളവരേക്കാൾ കേൾവിശക്തി കുറയുവാനുള്ള ജനിതക വൈകല്യം ഉണ്ടാകും.പൂ‍ച്ച ജാതികളിൽ ഒന്നിനും മധുരം അറിയാനുള്ള കഴിവ് ജനിതകത്തകരാറുമൂലം ലഭിച്ചിട്ടില്ല; ഇതുകൊണ്ട്തന്നെ ഫലങ്ങൾ അടക്കമുള്ള മധുരമുള്ള ഭക്ഷണങ്ങൾ പൂച്ചകൾക്ക് പഥ്യമാകാറില്ല
ചരിത്രം
പുരാതന ഈജിപ്റ്റിലെ ജനങ്ങൾ അവിടെത്തന്നെയുള്ള ഒരു വിഭാഗം മൃഗത്തെ ഇണക്കിയെടുത്ത് വീട്ടുമൃഗങ്ങളാക്കിയതാണ് പൂച്ചകളെന്നാണ് അടുത്തകാലം വരെ വിശ്വസിച്ചിരുന്നത്.  പക്ഷെ സയൻസ് എക്സ്പ്രസ് മാസികയിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 2007-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതാണ് പൂച്ചകൾ എന്നാണ്. കാട്ടുപൂച്ചകളുടെ എല്ലാ ഉപവിഭാഗങ്ങൾ തമ്മിലും ഇണചേരുമെങ്കിലും നാട്ടുപൂച്ചകൾ ഫെലിസ് സില്വെസ്റ്റ്രിസ് ല്യ്ബിക എന്ന വിഭാഗത്തിൽ ഉള്ളവരിൽ മാത്രമേ ഇണ ചേരൂ എന്നും പഠനം പറയുന്നു.
ആവാസവ്യവസ്ഥ
ഇന്നത്തെ നാട്ടുപൂച്ചയുടെ പൂർവ്വികരായ ആഫ്രിക്കൻ കാട്ട് പൂച്ച (Felis silvestris lybica) മരുഭൂമി സമാനമായ കാലാവസ്ഥയിൽ ജീവിച്ചിരുന്നവയാണ്. ഇന്നത്തെ പൂച്ചയുടെ പല സ്വഭാവഗുണങ്ങളിൽ നിന്നും അത് വ്യക്തമാകുന്നുണ്ട്. കാട്ടുപൂച്ചകൾ (Felis sylvestris) ഓസ്ട്രേലിയയും അന്റാർട്ടിക്കയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടുവരുന്നു. എന്നാൽ ഫെറൽ പൂച്ചകൾ (feral cats) ഓസ്ട്രേലിയൻ പ്രാന്ത്രപ്രദേശങ്ങളിലാണ് കണ്ട് വരുന്നത്. വരണ്ടുണങ്ങിയ മുഖപ്രകൃതിയാണ് ഇവയ്ക്ക്. ഇവയ്ക്ക് മുഖം മണലിൽ പൂഴ്തി വച്ച് ഇരിക്കാൻ വലിയ താത്പര്യമാണ്. ജലം പരമാവധി ശരീരത്തിൽ തന്നെ സംരക്ഷിക്കാനായി ഇവയുടെ മൂത്രം കുറുകിയിരിക്കും. ഇരയെ പിടിക്കാനായി പതുങ്ങിയിരിക്കുന്ന സമയത്ത് വളരെയധികം നേരം ഒരു അനക്കവും കൂടാതെയിരിക്കാൻ ഈ പൂച്ചയ്ക്ക് കഴിയും. വടക്കേ ആഫ്രിക്കയിൽ ഇന്നത്തെ വീട്ട് പൂച്ചകളുടെ പൂർവികരുമായി ബന്ധമുള്ള ചെറിയ കാട്ടുപൂച്ചകൾ ഇന്നു കാണപ്പെടുന്നുണ്ട്.മരുഭൂമിയിൽ ജീവിച്ചവരായിരുന്നു പൂച്ചകളുടെ പൂർവ്വികർ എന്നതിനാൽ പൂച്ചകൾക്ക് ചൂടുള്ള കാലാവസ്ഥ വളരെ ഇഷ്ടമാണ്. പകൽ സമയത്ത് പൂച്ചകൾ വെയിൽ കാഞ്ഞ് കിടക്കാറുണ്ട്. 44.5 °C (112 °F) താപനില മനുഷ്യർക്ക് അസഹനീയമായി തോന്നിത്തുടങ്ങുമെങ്കിലും 52 °C (126 °F) വരെ പൂച്ചകൾക്ക് സുഖകരമായ താപനിലയാണ്.ചൂട് പോലെ തന്നെ തണുപ്പും പൂച്ചകൾക്ക് സഹിക്കാൻ എളുപ്പമാണ്; തണുപ്പു കുറേ നേരത്തേയ്ക്ക് പാടില്ല എന്ന് മാത്രം. നോർവീജിയൻ കാട്ട് പൂച്ചയ്ക്കും മൈൻ കൂൺ എന്നയിനം പൂച്ചയ്ക്കും മറ്റ് പൂച്ചകളേക്കാളധികം രോമം കാണപ്പെടുന്നുവെങ്കിലും ഇവയ്ക്കും തണുപ്പിനെ (മഴ, മഞ്ഞ്, മൂടൽമഞ്ഞ്) പ്രതിരോധിക്കാനുള്ള ശക്തി കുറവാണ്. അങ്ങനെയുള്ള കാലാവസ്ഥയിൽ പൂച്ചയുടെ ശരീരതാപനിലയായ 39 °C (102 °F) നിലനിർത്താൻ ബുദ്ധിമുട്ടാണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് പൊതുവേ പൂച്ചകൾക്ക് ഇഷ്ടമല്ല. എന്നാൽ ടർക്കിഷ് വാൻ എന്നയിനം പൂച്ചയ്ക്ക് മാത്രം വെള്ളത്തിനോട് താത്പര്യമാണ്.  അബിസിനിയൻ (Abyssinians) എന്നയിനം പൂച്ചയ്ക്കും ബംഗാൾ പൂച്ചയ്ക്കും ഇതുപോലെ തന്നെ മറ്റ് പൂച്ചകൾക്കുള്ളയത്ര വെള്ളത്തിനോട് വിരോധം ഉണ്ടാകാറില്ല.

ഭക്ഷണം

പൂച്ചകൾ മാംസാഹാരപ്രമുഖരാണ്. സസ്യഭക്ഷണം ദഹിക്കാനുള്ളതരത്തിൽ അല്ല അവയുടെ ദഹനേന്ദ്രിയങ്ങൾ. അതുകൊണ്ട് തന്നെ മാംസഭുക്ക് ആയിട്ടാണ് പൂച്ചയെ കണക്കാക്കുന്നത്. അത്യാവശ്യ അമിനോ അമ്ലങ്ങ: ളിലൊന്നായ ടോറീൻ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലാത്തതിനാൽ അതിനുവേണ്ടി മറ്റ് മാംസങ്ങളെ ആശ്രയിച്ചേ മതിയാകൂ.പൂച്ചയുടെ പല്ലുകൾ മാംസാഹാരത്തിനനുയോജ്യമായ രീതിയിൽ ജനിതകമായി പരിണമിച്ചതുപോലെ തന്നെ പൂച്ചയുടെ കുടലിൽ മാംസാഹാരം ദഹിക്കേണ്ട ഭാഗം ഒഴികെയുള്ള ഭാഗങ്ങൾ പരിണാമപ്രക്രിയയിൽ ചെറുതായതും പൂച്ചയെ മാംസാഹാരപ്രിയൻ ആക്കുന്നു.  ഇതുമൂലം സസ്യാഹാരം ദഹിപ്പിക്കാനുള്ള പൂച്ചയുടെ കഴിവ് വളരെ പരിമിതമാണ്. ഉദാഹരണത്തിന്, ടോറീൻ സസ്യവർഗ്ഗങ്ങളിൽ കുറവും മാംസഭക്ഷണത്തിൽ താരതമ്യേന കൂടുതലുമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വളരെയധികം ആവശ്യമുള്ള ഒരു പ്രധാന അമിനോ സൾഫോണിക്ക് അമ്ലമാണ് ടോറീൻ‍. ഇതിന്റെ അഭാവം കണ്ണിലെ റെറ്റിന ചെറുതാകാനും നശിച്ചുപോ‍കാനും തന്മൂലം ഒരിക്കലും ഭേദമാകാത്തരീതിയിൽ കാഴ്ചശക്തി തന്നെ ഇല്ലാതായിപ്പോകാനും കാരണമാകും.മാംസാഹാരത്തിനു ഇത്രയധികം യോജിച്ച ശരീരപ്രകൃതി ആണെങ്കിലും, പൂച്ച തന്റെ ഭക്ഷണത്തിൽ ചെറിയ അളവിൽ ചെടികൾ, ഇലകൾ, പുല്ല് തുടങ്ങിയ സസ്യഭക്ഷണം ഉൾപ്പെടുത്താറുണ്ട്. വയറ് കേടാകുമ്പോൾ അത് ഭേദമാക്കാനാണ് പൂച്ചകൾ ഇങ്ങനെ ചെയ്യുന്നതെന്നും, അതല്ല, ഭക്ഷണത്തിൽ നാരുകളും ധാതുക്കളും ഉൾപ്പെടുത്താൻ ആണ് ഇത് ചെയ്യുന്നതെന്നും രണ്ട് വാദങ്ങളുണ്ട്. ചില ചെടികൾ പൂച്ചയുടെ ആരോഗ്യത്തിനു മോശമായതിനാൽ പൂച്ചകളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ടതാണ് ഇത്. ഉദാഹരണത്തിനു, ഈസ്റ്റർ ലില്ലി ചെടി കഴിക്കുന്നത് പൂച്ചകൾക്ക് സാരമായ വൃക്കതകരാറ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഫിലൊഡെൻഡ്രോൺ എന്ന ചെടിയും പൂച്ചകളെ സംബന്ധിച്ചിടത്തോളം വിഷച്ചെടിയാണ്. പൂച്ചപ്രേമികളുടെ അസ്സോസിയേഷൻ പൂച്ചയ്ക്ക് കഴിക്കുവാൻ പാടില്ലാത്ത സസ്യങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്.എത്രയധികം സസ്യാഹാരം കൊടുത്താലും പൂച്ചയ്ക്ക് വേണ്ടുന്നത്ര പോഷകം ലഭിക്കുകയില്ല. ] എന്നാൽ കൃത്രിമമായി ടോറീൻ ചേർത്തപലതരം സസ്യഭക്ഷണങ്ങൾ പൂച്ചയ്ക്കായി വിപണിയിൽ ലഭ്യമാണ്; ഇത് ഒരു പരിധിവരെ പോഷകക്കുറവ് നികത്തിയേക്കാം.വീട്ടിൽ വളർത്തുന്ന പൂച്ചകൾക്ക് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിനോട് പ്രിയം ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് പ്രോട്ടീനും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങളോട്. എങ്കിലും മനുഷ്യരുടെ ഭക്ഷണം മാത്രം പൂച്ചയ്ക്ക് വേണ്ടുന്ന സമ്പൂർണ്ണാഹാരമാകുന്നില്ല, അത് മാംസാഹാരം ആണെങ്കിൽകൂടി. തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മാത്രമേ പൂച്ചകൾ ഭക്ഷണം കഴിക്കാറുള്ളുവെങ്കിലും കൂടുതലായി ഭക്ഷണം കൊടുത്താൽ പൂച്ചകൾ വല്ലാതെ തടിക്കാറുണ്ട്. വയസ്സാകുന്തോറുമാണ് പൂച്ചകൾ കൂടുതലായി ഈ സ്വഭാവസവിശേഷത കാണിക്കാറുള്ളത്. ഇത് പ്രമേഹം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങളും പൂച്ചയ്ക്ക് ഉണ്ടാകാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ വീട്ടിന്റെ അകത്ത് മാത്രം കഴിയുന്ന പൂച്ചകൾക്ക് വീട്ടിൽ തന്നെ ചെറിയ വ്യായാമങ്ങൾ നൽകേണ്ടുന്നതും ഭക്ഷണം ക്രമീകരിക്കേണ്ടതും ആവശ്യമാണ്.ഭക്ഷണക്കാര്യത്തിൽ പൂച്ചയ്ക്ക് തന്റെ ഇഷ്ടാനിഷ്ടങ്ങളുണ്ട്. ഇത് മധുരം തിരിച്ചറിയാനുള്ള കഴിവ് പൂച്ചയ്ക്ക് ഇല്ലാത്തതുകൊണ്ടാകാം. മറ്റ് സസ്തനികൾക്കില്ലാത്ത ഒരു പ്രത്യേകത പൂച്ചകൾക്കുണ്ട്. മനഃപൂർവം പൂച്ച പട്ടിണി കിടക്കാറുണ്ട്. താൻ മുൻപ് കഴിച്ചിട്ടുള്ള രുചികരമായ ഭക്ഷണം കൊടുത്താൽപ്പോലും അപ്പോൾ പൂച്ച കഴിക്കാൻ കൂട്ടാക്കിയില്ല എന്ന് വരും. ഇത് പൂച്ചയുടെ ദഹനേന്ദ്രിയത്തിന് (vomeronasal or Jacobson's organ) ഒരു പ്രത്യേക ഭക്ഷണം ശീലമായതുകൊണ്ടോ അല്ലെങ്കിൽ പൂച്ചയുടെ ഉടമസ്ഥരിൽ നിന്ന് അതൊരു പ്രത്യേകം ഭക്ഷണം പ്രതീക്ഷിക്കുന്നതുകൊണ്ടോ ആയിരിക്കും. സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിനോടുള്ള മടുപ്പ് കാരണം വീണ്ടും അത് കഴിക്കാൻ തോന്നുന്നതുവരെ പട്ടിണി കിടക്കാൻ പൂച്ച തയ്യാറാകും. തന്റെ ആരോഗ്യം വഷളാകുന്നതുവരെ പട്ടിണി കിടക്കാൻ പൂച്ചകൾ സ്വയം തയ്യാറാകുന്നത് വളരെ അപൂർവ്വമാണ്. പൂച്ചയുടെ ഭാരം പെട്ടെന്ന് വളരെയധികം കുറഞ്ഞാൽ ഹെപ്പാറ്റിക് ലിപ്പിഡോസിസ്(hepatic lipidosis) എന്ന മാരകമായ അവസ്ഥ ഉണ്ടാകാൻ സാധ്യത ഉണ്ട്. വീണ്ടും പട്ടിണി കിടക്കാൻ നിർബന്ധിതനാക്കുന്ന തരത്തിൽ വിശപ്പിനെ ഇല്ലാതാക്കുന്ന കരളിന്റെ വൈകല്യമാണ് അത്. 48 മണിക്കൂറിനുള്ളിൽ മരണം വരെ സംഭവിച്ചേക്കാവുന്നതരത്തിൽ മാരകമാണ് ഈ രോഗം.കാറ്റ്നിപ്പ് (catnip) ചെടിയോട് ചില പൂച്ചകൾക്ക് ഒരു പ്രത്യേക താത്പര്യം തോന്നാറുണ്ട്. ഈ ചെടി പൂച്ച കഴിക്കാറില്ലെങ്കിലും ഇതിനെ തട്ടിക്കളിക്കാനും അതിന്റെ മുകളിൽ കിടന്നുരുളാനും ഇടയ്ക്കൊന്ന് ചവയ്ക്കാനും ഒക്കെ പൂച്ചയ്ക്ക് രസമാണ്. കുറച്ച് നിമിഷങ്ങൾ മാത്രമേ പൂച്ച ഈ താത്പര്യം പ്രകടിപ്പിക്കാറുള്ളൂ. ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോൾ പൂച്ചയ്ക്ക് വീണ്ടും താത്പര്യം തോന്നി ഇത് തന്നെ വീണ്ടും ചെയ്യും. ഇത്രയധികം താത്പര്യം ഇല്ലെങ്കിലും, ചെറിയൊരളവിൽ MmintValerian എന്നീ ചെടികളോടും പൂച്ചയ്ക്ക് കൗതുകമുണ്ടാകാറുണ്ട്.അസ്വാഭാവികമായ ഭക്ഷണം കഴിക്കുന്ന സ്വഭാവവും പൂച്ചകൾ കാണിക്കാറുണ്ട്. പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, കമ്പിളി എന്നിവയൊക്കെ ചിലപ്പോൾ പൂച്ച കഴിക്കും. ഇത് വലിയൊരളവ് വരെ ദഹിക്കാതെ പുറത്തേയ്ക്ക് പോകുന്നതിനാൽ ഇതൊരു ആരോഗ്യപ്രശ്നം ആകാറില്ല. എന്നാലും വലിയ അളവിൽ ഇത് കഴിച്ചാൽ, ഉദാഹരണത്തിനു ഒരു സോക്സ് മുഴുവനായി കഴിച്ചാൽ, പൂച്ചയ്ക്ക് ഇത് മാരകമാകും. ഈ സ്വഭാവസവിശേഷത ബർമ്മീസ്, ഓറിയെന്ററ്റ്, സയാമീസ് എന്നീ വർഗ്ഗങ്ങളിലും, ഇവയുടെ താവഴികളിൽ ഉള്ള മറ്റ് വർഗ്ഗങ്ങളിലുമാണ് കൂടുതലായി കാണപ്പെടാറുള്ളത്
വിഷപദാർത്ഥങ്ങൾ
പൂച്ചയുടെ കരൾ മറ്റ് മൃഗങ്ങളുടെതുപോലെ വിഷപദാർത്ഥങ്ങളെ പ്രതിരോധിക്കാൻ ശക്തി ഉള്ളവയല്ല. അതുകൊണ്ട് തന്നെ വീട്ടിൽ ഉപയോഗിക്കപ്പെടുന്ന പല പദാർത്ഥങ്ങളും പൂച്ചയ്ക്ക് ഹാനികരമായേക്കാം.പൂച്ചകൾ ഉള്ള വീട്ടിൽ ഇങ്ങനെയുള്ള പദാർത്ഥങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും, ഉണ്ടെങ്കിൽ അവ ഒഴിവാക്കേണ്ടതുമാണ്. സ്ഥിരമായി രോഗഗ്രസ്തരായി പൂച്ചകൾ കാണപ്പെടുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള വിഷപദാർത്ഥങ്ങളുടെ സാന്നിധ്യം വീട്ടിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, വേദനസംഹാരിയായ പാരസെറ്റമോൾ, അസെറ്റമിനോഫിൻ, എന്നിവയൊക്കെ പൂച്ചയ്ക്ക് വളരെയധികം ഹാനികരമാണ്. ഇവ പുറംതള്ളാനുള്ള രാസത്വരികം പൂച്ചകൾക്ക് ഉത്പാദിപ്പിക്കാനുള്ള കഴിവില്ലാത്തതിനാൽ വളരെ ചെറിയ അളവിൽ ഇവ അകത്ത് ചെല്ലുന്നതുതന്നെ പൂച്ചയെ അപകടാവസ്ഥയിലാക്കും. പൂച്ച ഇവ കഴിച്ചെന്ന് സംശയം തോന്നിയാൽ ഉടനെ മൃഗഡോക്റ്ററെ കാണിക്കേണ്ടതാണ്.  വാതത്തിന്റെ ചികിത്സക്കായി കൊടുക്കുന്ന ആസ്പിരിൻ പോലും പൂച്ചയ്ക്ക് അളവിൽ കൂടിയാൽ അപകടമാണെന്നതിനാൽ ശ്രദ്ധിച്ച് കൊടുക്കേണ്ടതാണ്. അതുപോലെ മുടികൊഴിച്ചിലിനായി ഉപയോഗിക്കുന്ന മിനൊക്സിഡിൽ പൂച്ചയുടെ ത്വക്കിൽ പുരട്ടിയതുകാരണം പൂച്ചകൾക്ക് സാരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി കാണപ്പെട്ടിട്ടുണ്ട്.കീടനാശിനികളും കളനാശിനികളും പോലെയുള്ള സ്പഷ്ടമായ വിഷപദാർത്ഥങ്ങൾ കൂടാതെ പൂച്ചകൾക്ക് അപകടകരമാ‍യ വീട്ടുസാധനങ്ങളിൽ മോത്ത്ബോൾ (mothball), നാഫ്തലീൻ ഉത്പന്നങ്ങളും ഫീനോൾ, ഡെറ്റോൾ, ലൈസോൾ തുടങ്ങിയ തറ തുടയ്ക്കുന്ന ഉത്പന്നങ്ങളും ഉൾപ്പെടുന്നു. മഞ്ഞ് ഉരുക്കാൻ ഉപയോഗിക്കുന്ന എതിലിൻ ഗ്ലൈക്കോൾ പൂച്ചകൾക്ക് ഇഷ്ടമാണെങ്കിലും ഒരു സ്പൂൺ നിറയെ ഇത് കഴിക്കുന്നതുപോലും പൂച്ചയ്ക്ക് ഹാനികരമായേക്കാം.മനുഷ്യരുടെ ഭക്ഷണപദാർത്ഥങ്ങളും പൂച്ചകൾക്ക് ഹാനികരമാകാറുണ്ട്. വളരെക്കുറച്ച് പൂച്ചകളേ ചോക്കളേറ്റ് കഴിക്കാറുള്ളുവെങ്കിലും ചോക്കളേറ്റിൽ ഉണ്ടാകുന്ന തിയോബ്രോമിൻ പൂച്ചയ്ക്ക് വിഷബാധയുണ്ടാക്കിയേക്കാം. ഉള്ളിയും ഇഞ്ചിയും കൂടിയ അളവിൽ കഴിച്ച പൂച്ചകളിൽ വിഷബാധ ഉണ്ടായിട്ടുള്ളതായി കണ്ടിട്ടുണ്ട്.  ഫിനോൾ കലർന്ന ബിസ്പെനോൾ എ എന്ന പദാർത്ഥം ഉപയോഗിച്ച് സീൽ ചെയ്യുന്ന ടിന്നിൽ കിട്ടുന്ന പൂച്ചഭക്ഷണം വരെ പൂച്ചകൾക്ക് മോശമായി ഭവിക്കാറുണ്ട്, ശാസ്ത്രീയമായി കാരണം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും.പൂച്ചയടക്കമുള്ള പല മൃഗജാതികൾക്കും വീട്ടിൽ വളർത്തുന്ന അലങ്കാരച്ചെടികൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. . പൂച്ചകൾ ഇത്തരം ചെടികൾ കഴിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ്.
ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരുടേയും വളർത്തു മൃഗങ്ങളുടേയും സഹവാസം മൂലം ഒരു നാട്ടുമൃഗമായി മെരുങ്ങാൻ പൂച്ചയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൂച്ചയെ വളർത്തുന്ന വ്യക്തിയെ പൂച്ച തങ്ങളുടെ അമ്മയെയെന്നപോലെ സ്നേഹിക്കുമെന്നും കരുതപ്പെടുന്നു. അതുപോലെതന്നെ, പൂച്ചകൾ വലുതായാലും അവരുടെ ചെറുപ്പക്കാലത്തുള്ളതുപോലെ തന്നെ ജീവിക്കുന്നുവെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
പൊതുവേ പൂച്ചകൾ നന്നായി ഇണങ്ങുന്നവരാണെങ്കിലും മനുഷ്യരുമായി ഇണങ്ങാതെ ജീവിക്കുന്ന പൂച്ചകളുടെ എണ്ണവും കുറവല്ല. മുതിർന്ന പൂച്ചകൾ ചെറിയ പൂച്ചകളോട് അസഹിഷ്ണുതയോടെ പെരുമാറുന്നതായും ചിലപ്പോൾ മാന്തിയും കടിച്ചും അവയെ ആക്രമിക്കുന്നതായും കാണപ്പെടാറുണ്ട്. 

സ്വഭാവം

സാമൂഹിക ജീവിതം

ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരുടേയും വളർത്തു മൃഗങ്ങളുടേയും സഹവാസം മൂലം ഒരു നാട്ടുമൃഗമായി മെരുങ്ങാൻ പൂച്ചയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൂച്ചയെ വളർത്തുന്ന വ്യക്തിയെ പൂച്ച തങ്ങളുടെ അമ്മയെയെന്നപോലെ സ്നേഹിക്കുമെന്നും കരുതപ്പെടുന്നു. അതുപോലെതന്നെ, പൂച്ചകൾ വലുതായാലും അവരുടെ ചെറുപ്പക്കാലത്തുള്ളതുപോലെ തന്നെ ജീവിക്കുന്നുവെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.പൊതുവേ പൂച്ചകൾ നന്നായി ഇണങ്ങുന്നവരാണെങ്കിലും മനുഷ്യരുമായി ഇണങ്ങാതെ ജീവിക്കുന്ന പൂച്ചകളുടെ എണ്ണവും കുറവല്ല. മുതിർന്ന പൂച്ചകൾ ചെറിയ പൂച്ചകളോട് അസഹിഷ്ണുതയോടെ പെരുമാറുന്നതായും ചിലപ്പോൾ മാന്തിയും കടിച്ചും അവയെ ആക്രമിക്കുന്നതായും കാണപ്പെടാറുണ്ട്.
സഹജീവനം
പൂച്ചകളുടെ സാമൂഹികസ്വഭാവം മനസ്സിലാക്കാനുള്ള ഒരു വഴി അവയെ നിരീക്ഷിക്കലാണ്. വളര്ത്ത്പൂച്ചകൾ, കോളനികൾ എന്നപോലെ തങ്ങളുടെ പ്രദേശപരിധി അവർ തന്നെ നിശ്ചയിച്ചിട്ടുണ്ടാകും. ഇതിൽ ലൈംഗികപരമായി സജീവമായ പൂച്ചകളുടേത് വലിയ കോളനികളും അല്ലാത്തവയുടേത് ചെറിയ കോളനികളും ആയിരിക്കും. ഇവയുടെ ഇടയിൽ ആരുടേയും സ്വന്തമല്ലാത്ത സ്ഥലങ്ങളും ഉണ്ടാകും. ഇവിടെ പൂച്ചകൾ സമാധാനപരമായി പെരുമാറും. പക്ഷെ സ്വന്തം കോളനിയിൽ വരുന്ന മറ്റ് പൂച്ചകളെ പൂച്ച വിരട്ടി ഓടിക്കും. ആദ്യം തുറിച്ചു നോക്കിയും ഒച്ചയുണ്ടാക്കിയും മുറുമുറുത്തും തന്റെ ശത്രുവിനെ ഓടിക്കാൻ ശ്രമിക്കുകയും, വഴങ്ങിയില്ലെങ്കിൽ ഒച്ചയുണ്ടാക്കി ആക്രമിക്കുകയും ആണ് പൂച്ച ചെയ്യുക.ഇങ്ങനെ ജീവിക്കുന്നതുകൊണ്ടാകാം, പൂച്ചകൾക്ക് ജീവിക്കാനായി ഒന്നിച്ച് നിൽക്കുന്ന സ്വഭാവം ഇല്ല. അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല. പട്ടിയെപ്പോലെയോ സിംഹത്തെപ്പോലെയോ കൂട്ടമായി ഇരതേടാൻ പൂച്ച പോകാറില്ല. (സ്വയം നക്കി ശരീരം എപ്പോഴും ശുചിയായി വയ്ക്കുന്ന പൂച്ചയുടെ സ്വഭാവം ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പൂച്ചയുടെ ഉമിനീർ പൂച്ചയുടെ നാറ്റം ഒഴിവാക്കി, തന്നെ ശത്രുക്കൾ കണ്ട്പിടിക്കുനതിൽ നിന്ന് രക്ഷിക്കുന്നു. എന്നാൽ പട്ടിയ്ക്ക് ശരീരദുർഗന്ധം ഉള്ളത് ഇരപിടിക്കുമ്പോൾ സഹായകരമാകുകയാണ് ചെയ്യുക. ഒരു പട്ടിയുടെ നാറ്റം മനസ്സിലാക്കി അവിടെ നിന്ന് രക്ഷപെടാൻ നോക്കുമ്പോൾ മറ്റ് പട്ടികളുടെ കയ്യിൽ പെടുകയാണ് പട്ടിയുടെ ഇരയ്ക്ക് സംഭവിക്കുക. പക്ഷെ ഇതിനു തങ്ങളുടെ ഇടയിലുള്ള വിനിമയം നന്നായിരിക്കണം. പട്ടികളുടെ കൂട്ടത്തിന് ഇത് നല്ലവണ്ണം ഉണ്ടെങ്കിലും പൂച്ചയ്ക്ക് ഈ കഴിവ് ഇല്ലാത്തതിനാൽ പൂച്ച ഒറ്റയ്ക്കേ ഇര തേടുകയുള്ളൂ.
ആക്രമണോത്സുകത
അതിർത്തിയുടെ പേരിലോ, ഇണയുടെ പേരിലോ, മറ്റൊരാളെ തോൽപ്പിക്കാണോ, എതിർത്ത് നിൽക്കാനോ ഒക്കെയായി പൂച്ചകൾ തമ്മിൽ ആക്രമണത്തിൽ ഏർപ്പെടുമ്പോൾ പൂച്ചകൾ സാധാരണയായി തങ്ങളുടെ ശരീരം വളച്ച് രോമങ്ങൾ ഉയർത്തി നിർത്തി തങ്ങളുടെ ശരീരവലിപ്പത്തിനെ പെരുപ്പിച്ച് കാണിക്കാറുണ്ട്. കൈകൾ കൊണ്ട് ശക്തിയായി എതിരാളിയുടെ മുഖത്തും ശരീരത്തിലും അടിച്ചും കടിച്ചും ഒക്കെയാണ് പൂച്ചക്കൾ ആക്രമിക്കുക. സാധാരണ തോൽക്കും എന്നുറപ്പായാൽ സാരമായ മുറിവുകൾ എൽക്കുന്നതിനുമുൻപ് തന്നെ പൂച്ച രക്ഷപ്പെടാറാണ് പതിവെങ്കിലും അപൂർവ്വമായി മാരകമായ മുറിവ് തന്റെ എതിരാളിയിൽ ഏൽപ്പിക്കാൻ പൂച്ചകൾക്ക് സാധിക്കാറുണ്ട്. മുഖത്തും ചെവികളിലുമൊക്കെയായി ചെറിയ മുറിവേ പൂച്ചയ്ക്ക് എൽക്കാറുള്ളുവെങ്കിലും ആ മുറിവിൽ അണുബാധ ഉണ്ടായി പൂച്ചകൾക്ക് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള ആക്രമണമാണ് ഫെലൈൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (FIV) എന്ന കീടാണുവിന്റെ പ്രചരണത്തിന്റെ മുഖ്യകാരണം എന്നും വിശ്വസിപ്പിക്കപ്പെടുന്നു. ലൈംഗികപരമായി സജീവമായ ആൺ പൂച്ചകൾ തങ്ങളുടെ ജീവിതകാലത്തിൽ പല പൂച്ചകളുമായും ആക്രമണത്തിൽ ഏർപ്പെടുന്നതുകൊണ്ട് തങ്ങളുടെ മുഖത്തിലും ചെവികളിലും ഒക്കെ പല മുറിവിന്റെ പാടുകളും ശേഷിപ്പിക്കും. തങ്ങളുടെ കുട്ടികളെ രക്ഷിക്കാനും തങ്ങളുടെ അതിർത്തി സംരക്ഷിക്കാനായും ഒക്കെ പെൺപൂച്ചകളും മറ്റുള്ളവരെ ആക്രമിക്കാറുണ്ട്.

കളികൾ

വളർത്ത് പൂച്ചകൾ, പ്രത്യേകിച്ചും പൂച്ചക്കുട്ടികൾ കളികളിൽ ഏർപ്പെടുന്നത് സാധാരണമാണ്. ഈ പെരുമാറ്റം ഇരപിടിക്കലിന്റെ ഒരുതരം അനുകരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം കളികൾ പൂച്ചയ്ക്ക് പതുങ്ങിയിരിക്കാനും, ഇരപിടിക്കാനും, ഇരയെ കൊല്ലുവാനും ഒക്കെയുള്ള പരിശീലനവും ആകുന്നു. തൂങ്ങിക്കിടക്കുന്ന ഒരു നൂലോ വള്ളിയോ, നിലത്ത് അശ്രദ്ധമായി കിടക്കുന്ന ഒരു ചരടോ, അങ്ങനെ എന്തെങ്കിലും മതി ഒരു പൂച്ചയെ കൌതുകപ്പെടുത്താൻ. ഇങ്ങനെ നൂലുകളുമായി പൂച്ച കളിക്കുന്നത് പല കാർട്ടൂണുകളിലും ചിത്രങ്ങളിലും വിഷയമായിട്ടുണ്ട്. അമ്മപ്പൂച്ചയുടെ വാലും ഇങ്ങനെ പൂച്ച തട്ടിക്കളിക്കാറുണ്ട്. എന്നാൽ ഈ നൂല് വിഴുങ്ങുന്നത് പൂച്ചയ്ക്ക് ആപത്കരമാണ്. അത് വയറിൽ കുടുങ്ങി രോഗങ്ങളോ മരണമോ ഒക്കെയും സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വളർത്ത് പൂച്ചകൾക്ക് കളിക്കാനായി ഉടമകൾ നേർത്ത ലേസർ രശ്മികൾ കൊണ്ട് നിലത്ത് വരയ്ക്കാറുണ്ട്, പൂച്ചയ്ക്ക് ആ ലേസർ ബിന്ദുവിനെ പിന്തുടരുന്നത് ഇഷ്ടമാണ്. ഈ ലേസർ കൊണ്ട് പൂച്ചയുടെ കണ്ണിന് എന്തെങ്കിലും അപകടം പിണഞ്ഞതായി അറിവില്ല. ലേസർ പേനകൾ പ്രചാരത്തിനാകുന്നതിനുമുൻപ് ടോർച്ചിന്റെ വെളിച്ചവും ഈർക്കിലും ഓലയും ഒക്കെ ഇതിനായി ഉപയോഗിക്കപ്പെട്ടിരുന്നു.ഇതേ കളിയുടെ ഭാഗമായി പൂച്ചകൾ തമ്മിൽതമ്മിലും ഉടമയോടും ഒക്കെ അടി കൂടാറുണ്ട്. എങ്കിലും പൂച്ചകൾക്ക് ദേഷ്യം വന്ന് നഖങ്ങൾ പുറത്തേക്ക് നീട്ടി ആക്രമിക്കാൻ ഏത് നിമിഷവും സാധ്യത ഉള്ളതിനാൽ മനുഷ്യർ പൂച്ചകളുമായി അടുക്കുമ്പോൾ ഒരു അകലം പാലിക്കുന്നത് നല്ലതാണ്.

വലിയ പൂച്ചകളെപ്പോലെത്തന്നെ (സിംഹം, പുലി) വീട്ടിൽ വളർത്തുന്ന പൂച്ചകളും ഇരപിടിക്കാൻ സമർത്ഥരാണ്. [41] കടുവയേയും പുലിയേയും പോലെ പതുങ്ങിയിരുന്ൻ ഇരയെ കാത്തിരുന്ന്, ഇരവരുമ്പോൾ പെട്ടെന്ന് ആക്രമിച്ച് കീഴടക്കുന്ന വിദ്യയാണ് പൂച്ചയുടേയും ആയുധം. ഇങ്ങനെ കീഴടക്കിയ തന്റെ ഇരയുടെ കഴുത്തിനു കടിച്ച് കുടഞ്ഞ് നട്ടെല്ല് തകർത്ത് പരാലിസിസ് വരുത്തുകയോ കരോട്ടിഡ് ആർട്ടറിയും ജുഗുലാർ ഞരമ്പും മുറിച്ച് രക്തം നഷ്ടപ്പെടുത്തിക്കുകയോ, അല്ലെങ്കിൽ ഇരയുടെ ശ്വാസകോശനാളി (Vertebrate trachea) തകർക്കുകയോ ചെയ്ത് പൂച്ച ഇരയുടെ കഥ കഴിക്കുന്നു.
ഇര തേടൽ
പൂച്ച തന്റെ ഉടമയ്ക്ക് താൻ പിടിച്ച ഇരയെ നൽകുന്നത് എന്തിനെന്നതിനെക്കുറിച്ച് അധികം വിവരങ്ങൾ മനസ്സിലാക്കപ്പെട്ടിട്ടില്ല. എത്തോളജിസ്റ്റായ പോൾ ലെഹസൻ പറയുന്നത് പൂച്ചകൾ മനുഷ്യരെ തങ്ങളുടെ സമൂഹത്തിലെ ഒരു അംഗമെന്നരീതിയിൽ കാണുന്നതിന്റെ തുടർച്ചയാണ് അധികം വന്ന ഇരയെ മനുഷ്യരുമായി പങ്കുവയ്ക്കുന്നത് എന്നാണ്.  എന്നാൽ അന്ത്രോപ്പോളജിസ്റ്റായ ഡെസ്മണ്ട് മോറിസ് 1986-ൽ എഴുതിയ കാറ്റ് വാച്ചിങ്ങ് എന്ന പുസ്തകത്തിൽ പറയുന്നത് പൂച്ചകൾ ഇരപിടിക്കാൻ സമർത്ഥരല്ലാത്ത മനുഷ്യരെ ഇരപിടിക്കാൻ പഠിപ്പിക്കുന്നതിനുവേണ്ടിയാണ് തങ്ങൾ പിടിച്ച എലികളേയും പക്ഷികളേയും വീട്ടിൽ കൊണ്ടു വരുന്നത് എന്നാണ്. ഇരപിടിക്കാൻ കഴിവില്ലാത്ത വലിയ പൂച്ചക്കുട്ടി എന്നരീതിയിൽ മനുഷ്യർക്ക് ഭക്ഷണം നൽകുന്നതാവാം ഇതെന്നും അദ്ദേഹം ഇതെ പുസ്തകത്തിൽ പറയുകയുണ്ടായി. മറ്റൊരു സാധ്യത ഉള്ളത്, തങ്ങൾക്ക് ഇരപിടിക്കാനുള്ള കഴിവായി എന്ന് തങ്ങളുടെ അമ്മയ്ക്ക് മുന്നിൽ തെളിയിക്കുന്ന പൂച്ചയുടെ അതേ മനശ്ശാസ്ത്രമാകും മനുഷ്യരുടെ മുന്നിൽ തങ്ങൾ പിടിച്ച ഇരയെ കാഴ്ചവയ്ക്കുന്നതിനു പിന്നിലും എന്നാണ്. വീട്ടിൽ വളർത്തുന്ന പൂച്ചകൾ, ഇരയെക്കൂടാതെ വാച്ചുകൾ, പേനകൾ, പെൻസിലുകൾ എന്നിങ്ങനെ വായിൽ കൊള്ളാവുന്ന എന്തും തങ്ങളുടെ ഉടമയ്ക്ക് കൊണ്ടുപോയി കൊടുക്കാറുണ്ട്.

പ്രത്യുത്പാദനം

പൂച്ചയ്ക്ക് വർഷത്തിൽ ഒന്നിൽക്കൂടുതൽ പ്രജനനകാലം ഉണ്ടാകും. ഇണചേരുകയാണെങ്കിൽ ഓരോന്നും നാലു മുതൽ ഏഴ് ദിവസം വരെ നീണ്ട് നിൽക്കും, ഇണ ചേർന്നില്ലെങ്കിൽ അതിൽക്കൂടുതലും.പെൺപൂച്ചയോട് പല ആൺ പൂച്ചകളും ഇണ ചേരാൻ ആഗ്രഹിക്കും. ഇവർ തമ്മിൽ പൊരുതി വിജയിയാകുന്ന പൂച്ചയ്ക്കാണ് ഇണചേരാൻ അവസരം ഉണ്ടാകുക. ആദ്യം നീരസം കാണിക്കുമെങ്കിലും പെൺപൂച്ചകൾ പിന്നീട് ഇണചേരാൻ നിന്ന് കൊടുക്കും. ഇണചേരുന്ന സമയത്ത് പെൺപൂച്ചകൾ ഉച്ചത്തിൽ കരയാറുണ്ട്. ഇണചേരലിനുശേഷം പെൺപൂച്ച തന്റെ ശരീരം നക്കി വൃത്തിയാക്കും. ഈ സമയത്ത് ഏതെങ്കിലും ആൺപൂച്ച ഇണചേരാനായി ശ്രമിച്ചാൽ പെൺപൂച്ച ആ ആൺപൂച്ചയെ ആക്രമിക്കും. പക്ഷെ ശരീരശുചീകരണത്തിനുശേഷം പെൺപൂച്ച വീണ്ടും ഇണചേരാൻ സന്നദ്ധയാകും.ആൺപൂച്ചയുടെ ലിംഗത്തിൽ പിറകിലേയ്ക്ക് നിൽക്കുന്ന മുളളുകൾ ഉണ്ടാകും. ഇണചേർന്ന് കഴിഞ്ഞ് ഈ ലിംഗം പിറകോട്ടെടുക്കുമ്പോൾ ഈ മുളളുകൾ പെൺപൂച്ചയുടെ യോനിയിൽ ഉരഞ്ഞ് പെൺപൂച്ചയ്ക്ക് അണ്ഡവിസർജ്ജനം(ovulation) ഉണ്ടാകാൻ സഹായിക്കുന്നു.ഇതിനാലാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പെൺപൂച്ചകൾ ഉച്ചത്തിൽ കരയുന്നത്. ഇത് എല്ലായ്പ്പോഴും സംഭവിക്കാത്തതുകൊണ്ട് തന്നോട് ആദ്യം ഇണചേർന്ന പൂച്ചയിൽ നിന്ന് തന്നെ പെൺപൂച്ച എല്ലായ്പ്പോഴും ഗർഭം ധരിക്കണമെന്നില്ല. അതുപോലെ തന്നെ, തന്റെ ഇണചേരൽ കാലഘട്ടത്തിൽ പല ആൺപൂച്ചകളുമായും പെൺപൂച്ച ഇണചേരും എന്നുള്ളതുകൊണ്ട് തനിക്ക് പ്രസവത്തിൽ ഉണ്ടാകുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ അച്ഛൻ തന്നെ ആയിരിക്കണമെന്നില്ല.പൂച്ചയുടെ ആർത്തവചക്രം ഏതാണ്ട് 63–65 ദിവസമാണ്. ഒരു പ്രസവത്തിൽ പൂച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് കുഞ്ഞുങ്ങൾ വരെ ഉണ്ടാകാം. ഇതിൽ ആദ്യത്തെ കുഞ്ഞ് മറ്റ് കുഞ്ഞുങ്ങളേക്കാൾ ചെറുതായിരിക്കും. ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും. ലൈംഗികപരമായ വളർച്ച പൂർണ്ണമാകാൻ പെൺപൂച്ചകൾക്ക് 4–10 മാസവും ആൺപൂച്ചകൾക്ക് 5–7 മാസവും എടുക്കും.പന്ത്രണ്ട് മാസം പ്രായമാകുമ്പോൾ പൂച്ചക്കുഞ്ഞിനെ മറ്റൊരുടമയ്ക്ക് കൈമാറാം. അതിനുമുന്നേതന്നെ തള്ളപ്പൂച്ചയുടെ അടുത്ത് നിന്ന് മാറിനിൽക്കാൻ തുടങ്ങിയാൽ അപ്പൊഴേ പൂച്ചയെ മാറ്റിത്താമസിപ്പിക്കാവുന്നതാ‍ണ്. പൂച്ചയ്ക്ക് കുഞ്ഞുങ്ങളുണ്ടാകാതിരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയ പൂച്ചയ്ക്ക് 6-8 മാസം ആകുമ്പോൾ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുവഴി ആൺപൂച്ചകൾ മൂത്രം ഒഴിച്ചും പെൺപൂ‍ച്ചകൾ ഒച്ചയുണ്ടാക്കിയും തങ്ങളുടെ പ്രദേശം അടയാളപ്പെടുന്ന സ്വഭാവം ഇല്ലാതെയാക്കാവുന്നതാണ്. എന്നാൽ പൂച്ച ഈ സ്വഭാവം പ്രദർശിപ്പിച്ചതിനുശേഷമാണ് പ്രത്യുത്പാദനശേഷി ഇല്ലാതെയാക്കുന്നതെങ്കിൽ ഈ സ്വഭാവം പൂച്ച തുടരാൻ സാധ്യതയുണ്ട്.

ശുചിത്വം

പൂച്ചയ്ക്ക് ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ നാക്കിലുള്ള മുകുളങ്ങൾ ഒരു ചീപ്പ് പോലെ പ്രവർത്തിച്ച് രോമങ്ങൾ ഒതുക്കിവയ്ക്കാൻ പൂച്ചയെ സഹായിക്കുന്നു.ഇതു മാർജ്ജാര വംശത്തിലുളള എല്ലാ ജീവികളിലും കാണപ്പടുന്നുണ്ട്പൂച്ചയുടെ ഉമിനീർ അഴുക്ക് കളയാനും വിയർപ്പ് നാറ്റം ഇല്ലാതെയാക്കാനും പൂച്ചയെ സംബന്ധിച്ചിടത്തോളം ഉത്തമമാണ്. പൂച്ചകൾക്ക് മറ്റ് പൂച്ചകളേയും മനുഷ്യരേയും നക്കി വൃത്തിയാക്കുന്നതും ഇഷ്ടമാണ്. മറ്റ് പൂച്ചകളെ നക്കി വൃത്തിയാക്കുന്നതിനുപിന്നിൽ തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കുക എന്നൊരുദ്ദേശ്യവും പൂച്ചയ്ക്ക് ഉണ്ട്.ഇങ്ങനെ വൃത്തിയാക്കുന്നതിനിടയിൽ തന്റെ വയറ്റിൽ എത്തുന്ന രോമങ്ങൾ പൂച്ച പിന്നീട് ഒരു രോമഗോളമായി ചർദ്ദിക്കാറുണ്ട്. നീളമുള്ള രോമം ഉള്ള പൂച്ചകളാണ് ചെറിയ രോമമുള്ള പൂച്ചകളേക്കാൾ ഇങ്ങനെ ചെയ്യാറ്. സ്ഥിരമായി പൂച്ചയുടെ രോമം ചീകി വൃത്തിയാക്കിക്കൊടുത്തോ വയറിൽ രോമം കുമിഞ്ഞ് കൂടുത്തത് ഒഴിവാക്കുന്ന തരം ഭക്ഷണം കൊടുത്തോ ഇത് ഇല്ലാതെയാക്കാവുന്നതാണ്.
മാന്തൽ
നഖം പുറത്തേയ്ക്ക് നീട്ടി കട്ടിയായ പ്രതലങ്ങളിൽ ഉരക്കുന്ന സ്വഭാവമുണ്ട് പൂച്ചകൾക്ക്. ഇത് നഖത്തിന്റെയടിയിൽ ഉള്ള അഴുക്ക് ഒഴിവാക്കാനും കാലുകൾക്ക് നല്ല വ്യായാമം കിട്ടാനും ആയിട്ടാണ് പൂച്ച ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് പൂച്ചകൾ നന്നായി ആസ്വദിക്കുന്നു. നഖങ്ങൾ ഇല്ലാതെയായ പൂച്ചകൾ പോലും ഇങ്ങനെ ചെയ്ത് ആനന്ദം കണ്ടെത്താറുണ്ട്. പൂച്ചയുടെ കാലിന്റെ അടിയിലുള്ള വിയർപ്പ് ഗ്രന്ഥിയിൽ നിന്ന് വിയർപ്പ് വീണ് തന്റെ പ്രദേശം അടയാളപ്പെടുത്താനാണ് പൂച്ച ഇത് ചെയ്യുന്നതെന്നും വിശ്വസിക്കപ്പെടുന്നു

ഉയരങ്ങളോടുള്ള ഇഷ്ടം

ഉയരം കൂടിയ സ്ഥലത്ത് പോയി ഇരിക്കാൻ പൂച്ചക്കൾക്ക് ഇഷ്ടമാണ്. ഉയരത്തിൽ നിന്ന് തന്റെ പ്രദേശം മൊത്തം നിരീക്ഷിക്കാനാണ് പൂച്ചകൾ ഇത് ചെയ്യുന്നതെന്നാണ് കരുതപ്പെടുന്നത്. ചീറ്റപ്പുലിയെപ്പോലെ, കാട്ടിൽ ഉള്ള പൂച്ചകൾ മുകളിൽ ഒളിഞ്ഞ് നിന്ന് താഴെയുള്ള ഇരയെ ചാടി വീണ് ആക്രമിക്കാനും ഇങ്ങനെ ഉയരമുള്ള മരത്തിലും മറ്റും കയറി നിൽക്കാറുണ്ട്.  അതുകൊണ്ട് തന്നെ ഉയരം, പൂച്ചയ്ക്ക് അന്തസ്സും സുരക്ഷിതത്വവും കൂടി നൽകുന്നു.ഉയരമുള്ള പ്രതലത്തിൽ നിന്ന് എങ്ങനെ വീണാലും പൂച്ചയ്ക്ക് ശരീരം വളച്ച് നാലുകാലിൽത്തന്നെ നിലത്ത് വീഴാനുള്ള കഴിവുണ്ട്. ഇങ്ങനെ ചെയ്യാനുള്ള സമയം കിട്ടിയാൽ മാത്രമേ പൂച്ചയ്ക്ക് നാലുകാലിൽ വീഴാൻ പറ്റുകയുള്ളൂ. അതിനായി 90 cm (3 അടി) ഉയരമെങ്കിലും പൂച്ചയ്ക്ക് വേണം. ഈ പ്രവർത്തിക്ക് പൂച്ച തന്റെ വാൽ ഉപയോഗിക്കാറില്ല എന്നതുകൊണ്ട് വാലില്ലാത്ത പൂച്ചയ്ക്കും ഇങ്ങനെ നാലുകാലിൽ വീഴാൻ സാധിക്കും. പൂച്ചയുടെ ഈ താത്പര്യം ചിലപ്പോൽ പൂച്ചയ്ക്ക് തന്നെ അപകടകരമായേക്കാം. അമേരിക്കൻ സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി റ്റു ആനിമത്സ് എന്ന സംഘടന പൂച്ച ഉടമകളോട് വീട്ടിൽ അധികം ഉയരമുള്ള ഒന്നും വയ്ക്കരുതെന്ന് പറയുന്നു. ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻ‌കരുതൽ.

വേട്ടയുടെ ഫലങ്ങൾ

വീട്ടിൽ വളർത്തുന്ന പൂച്ചകൾ ആയിരത്തിലധികം ജനുസ്സിൽ പെടുന്ന ജീവികളെ കൊന്ന് തിന്നാറുണ്ട്. ഇവയിലധികവും നട്ടെല്ലില്ലാത്ത ജീവികളാണ്, കൂടുതലും ഷഡ്പദങ്ങൾ. വലിയ പൂച്ചകൾ (പുലി, സിംഹം, തുടങ്ങിയവ) നൂറിൽ താഴെ ജനുസ്സിൽ പെടുന്ന ജീവികളെയേ തിന്നാറുള്ളൂ. പൂച്ചകളെപ്പോലെ പലവർഗ്ഗങ്ങളിൽ‍പ്പെട്ട ജീവികളെ കൊന്ന് തിന്നാനുള്ള കഴിവുണ്ടെങ്കിലും അവയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനോട് തട്ടിച്ച് നോക്കുമ്പോൾ അവയിലുണ്ടാകുന്ന പോഷണം വളരെ കുറവായതിനാൽ വലിയ പൂച്ചകൾ അവയെ ഒഴിവാക്കാറാണ് പതിവ്. ഇതിനൊരപവാദമുള്ളത് പുള്ളിപ്പുലി ആണ്. പുള്ളിപ്പുലി മുയലുകളെപ്പോലെയുള്ള ചെറിയ ജീവികളേയും വേട്ടയാടി തിന്നാറുണ്ട്. വീട്ടിൽ നന്നായി ഭക്ഷണം കൊടുത്ത് വളർത്തുന്ന പൂച്ചകൾ പോലും തരം കിട്ടിയാൽ പക്ഷികൾ, എലികൾ, തേളുകൾ, പാറ്റകൾ, പുൽച്ചാടികൾ എന്നിങ്ങനെയുള്ള ചെറിയ ജീവികളെ വേട്ടയാടാറുണ്ട്.ഇങ്ങനെ എല്ലാ‍ത്തരം ചെറിയ ജീവികളേയും കൊന്ന് തിന്നാനുള്ള കഴിവു കാരണം പൂച്ചകൾ ഇല്ലാതിരുന്ന പുതിയ ഒരു ആവാസവ്യവസ്ഥയിലേയ്ക്ക് ഒരു പൂച്ച കടന്ന് വന്നാൽ അവിടെ അവ മാരകമായ പ്രഹരം ഏൽപ്പിക്കാൻ വരെ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ പൂച്ചകൾ കാരണം മറ്റ് ജീവികൾക്ക് വംശനാശം വരെ സംഭവിച്ചിട്ടുണ്ട്. സ്റ്റീഫൻസ് ഐലന്റ് വ്രെൺ എന്ന ജീവി ഉദാഹരണം. ഈ കാരണങ്ങൾ കൊണ്ട് പല രാജ്യങ്ങളിലും ഫെറൽ പൂച്ചകളെ കീടങ്ങളുടെ കൂട്ടത്തിലാണ് കൂട്ടിയിട്ടുള്ളത്. വീട്ട് പൂച്ചകളേയും ചിലപ്പോൾ കൂട്ടിനുള്ളിൽ പൂട്ടിയിടേണ്ടി വരാറുണ്ട്. പുറത്തുള്ള വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികൾക്ക് ഇവ ഒരു ഭീഷണി ആകും എന്നതാണ് കാരണം. ഓസ്ട്രേലിയയിലെ പല മുനിസിപ്പാലിറ്റികളിലും അങ്ങനെ നിയമം പോലും നിലവിലുണ്ട്. പൂച്ചയുടെ വരവറിയിക്കാനായി പൂച്ചയുടെ കഴുത്തിൽ മണി കെട്ടാറുണ്ട് ചില ഉടമകൾ. പക്ഷെ ഈ മണിയുടെ പ്രവർത്തന രീതി മനസ്സിലാക്കി അത് ശബ്ദമുണ്ടാക്കാത്ത തരത്തിൽ നടക്കാൻ പഠിക്കാൻ പൂച്ചകൾ സമർത്ഥരാണ്.

Comments

Popular posts from this blog

കതിർവാലൻ കുരുവി

ചെമ്പോത്ത്

കമ്പിവാലൻ കത്രിക