ജാഗ്വാർ
മാർജ്ജാരകുടുംബത്തിലെ(Felidae) വലിയ പൂച്ചകളിൽ (big cats) ഒന്നാണ് ജാഗ്വാർ. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ ഭാഗങ്ങളിലും, മെക്സിക്കൊ, പരാഗ്വെ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലും ജാഗ്വാർ കാണപ്പെടുന്നു.
ജാഗ്വാർ കാഴ്ചയിൽ പുള്ളിപ്പുലിയേക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ, കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്നു.

Comments
Post a Comment