കമ്പിവാലൻ കത്രിക
കേരളത്തിൽ കാണപ്പെടുന്ന ഒരു കത്രികപക്ഷിയാണ് കമ്പിവാലൻ കത്രിക (ഇംഗ്ലീഷ്:Wire-tailed Swallow, ശാസ്ത്രീയനാമം: Hirundo smithii . 1816-ൽ കോംഗോ നദിയിൽ പര്യവേക്ഷണംനടത്തിയ ബ്രിട്ടീഷ്സംഘത്തിലെ നോർവീജിയൻ ജീവശാസ്ത്രജ്ഞനായിരുന്ന പ്രൊ. ചെതിയൻ സ്മിത്തിന്റെ പേരിനോട് സാമ്യമുള്ളതാണ് ശാസ്ത്രീയനാമം. ഇവയ്ക്ക് 14 സെമീ നീളം ഉണ്ട്. മുകൾ വശം നല്ല നീലയാണ്. തല ചെമ്പിച്ചതാണ്. വാലിൽ വെളുത്ത കുത്തുകളുണ്ട്. അടിവശം വെളുത്തതാണ്. ഇരുണ്ട പറക്കുന്ന ചിറകുകളുണ്ട്. കണ്ണിനു ചുറ്റും നീലനിറമാണ്. വാലിന്റെ അറ്റത്ത് കമ്പിപോലെയുള്ള നാരുകളുണ്ട്. ആൺകിളിയും പെൺകിളിയും കാഴ്ചക്ക് ഒരുപോലെയാണെങ്കിലും പെൺകിളിയുടെ വാലിലെ കമ്പിക്ക് നീളക്കുറവുണ്ട്. ആഫ്രിക്കയിൽ സഹാറയുടെ തെക്കുഭാഗത്തും ഏഷ്യയിൽ ഇന്ത്യൻ ഉപഭൂഖണ്ഡം മുതൽ തെക്കു കിഴക്കൻ ഏഷ്യവരെയുള്ള തെക്കെൻ ഏഷ്യയിലും കാണുന്നു . തനതു പ്രദേശത്തു ജീവിക്കുന്നവയാണെങ്കിലും പാകിസ്താനിലും വടക്കെ ഇന്ത്യയിലും കാണുന്നവ തണുപ്പുകാലത്ത് ദേശാടനം ചെയ്യാറുണ്ട്. ശ്രീലങ്കയിൽ അപൂർവമായെ കാണാറുള്ളു . ഇവയെ വെളിമ്പ്രദേശങ്ങളിൽ വെള്ളവും മനുഷ്യവാസം ഉള്ളിടങ്ങളിലാണ് കാണുന്നത്. പറക്ക